തിരു വജ്ഹ് കാണാൻ കൊതിയുണ്ടോ ഈ മദ്ഹ് ഒന്ന് കേട്ട് നോക്കൂ നഷ്ടമാവില്ല | Hafiz Mubashir Perinthattiri
ആകാര ഭംഗിയിലവരെ വെല്ലാനഹദൊന്ന് പടയ്ത്തില്ല...
ആ സത്യ മുത്ത് ഹബീബരിലില്ലാത്തൊരു നിഅമത്തതുമില്ല...(2)
ആഹാ സുഖമത് പകര്ണ മുഖമൊരുപാട് കാണണമെന്നുള്ള...(2)
ആശയാൽ പാടുന്നീ മദ്ഹൊരു നല്ല ശീലിലുമായുള്ള...
ഖമറിനെ വെല്ലുന്നാമുഖം കണ്ടീ ദീനെ പുണർന്നവര്...
ഗതകാലമിൽ നബി മലരിൻ വധമതിൽ കൊതിയത് പൂണ്ടോര്...(2)
അയ്നുന്നബിയിൽ അയ്ബുകളില്ലാ മലരാം ഗുലമാം നേര്...(2)
ഗൊയ്ബുകളുരയുന്നേ മധുരമതാം തിരു ചുണ്ടുമതും ഖൈറ്...
അജയ്യമാണീ കരമിൽ ആ വജ്ഹെ വാഴ്ത്താൻ...
അനന്ദമാണേ മദ്ഹുന്നബി പാടി പുകഴ്ത്താൻ...
അധരമിൽ മധുരിമയുദിരുകിൽ അതിലുദിയായിടുമേ സുഖധാര...
വിധ്വംസങ്ങൾക്കെതിരെയൊരുക്കിടുവാനുതകുന്നതുമാ മൊഴിസാര...(2)
അതൃപ്പമിലാ വദനേ കണ്ടാലുയരും മനമിൽ ഈമാൻ...(2)
വിദൂരമാണേലും തിരു സ്വലവാത്തുരയും പുകളേ കാണാൻ...
അജയ്യമാണീ കരമിൽ ആ വജ്ഹെ വാഴ്ത്താൻ...
അനന്ദമാണേ മദ്ഹുന്നബി പാടി പുകഴ്ത്താൻ...
Post a Comment