നെഞ്ചിലെരിയുന്ന വേദനകൾ ചൊല്ലാൻ lyrics Nenchileriyuna vedhanakal | Shahin babu tanur

 



🌹 *നെഞ്ചിലെരിയുന്ന വേദനകൾ* 🌹


നെഞ്ചിലെരിയുന്ന വേദനകൾ ചൊല്ലാൻ എന്റെ ഹബീബല്ലാതാരാണ് ...

മുല്ലമലരിന്റെ സ്വാന്തനമില്ലെങ്കിൽ അല്ലലൊഴിയുന്നതെന്നാണ് ......

(നെഞ്ചിലെരിയുന്ന )

നിത്യം സ്വലാത്തും സലാമുകളാൽ ....

 കിന്നം മറന്ന മദ്ഹുകളാൽ ...

മന്നാനെ എന്നെയാ പൊന്നുദി ചെയ്തുള്ള

മണ്ണിലണക്കേണം

കൺകുളിരായ് .....

എന്തു ഞാൻ പാടേണ്ടു

പൂമുഖത്തേ...

പുഞ്ചിരി പൂണ്ട നിലാവു ദിത്തേ....

എങ്കിലാ പൂമുഖം കണ്ണിൽ കിനാവാകേ കാട്ടിത്തരാനായ് ഞാൻ മദ്ഹുരത്തേ ....


(നെഞ്ചിലെരിയുന്ന )


തരണം ആ ശരണം

തിരുസ്നേഹാവരണം

സദയം ത്വബീബോരേ....

വരണം ആ സവിദം

തിരു ത്വയ്ബ വദനം ...

സ്നേഹത്തിൻ രാജാവേ ....

(2)

തോരാത്ത കണ്ണീർ തുടച്ചെൻ കിനാവുകൾ

പുലരണം ത്വാഹാവേ....

(2)

വദനം നിറക്കുമെൻ കണ്ണുനീരാലേ ഞാൻ

എഴുതുന്നു ത്വാഹാവേ....

വ്യഥയാൽ എരിയും

നെഞ്ചിന്റെ ചുടുരക്തം

മഷിയാക്കി രാജാവേ .... (2)


/ *മദീനയുടെ👑വാനമ്പാടി*