ഇശ്ഖിന്‍ തീരം വന്നവരെ.... | അര്‍ഷാക് പാനൂര്‍ | Super Song
🌹 *ഇശ്ഖിൻ തീരം വന്നവരേ* 🌹
ഇശ്ഖിൻ തീരം വന്നവരേ..
ഇമ്പം ഖൽബകമുള്ളവരേ.
മുത്ത് ഹബീബെﷺമറന്നു പോയോ... സ്നേഹനിലാവും മാഞ്ഞു പോയോ...
വിളിക്കു തിരുനബിﷺ ആരെന്നറിയു സ്നേഹിതാ...
വഫാത്തിൻ നേരം നമ്മേ ഓർത്ത് കരഞ്ഞതാ...
യാ നബിയേﷺ. യാ നസീബേﷺ..ആശിഖീങ്ങൾ പാടിടുന്നേ...
[ ഇശ്ഖിൻ തീരം.] 1
( യാ നബിയേﷺ..) 2
പുണ്യ സ്വഹാബത്തിൻ ചരിതം കേട്ടോ...
മുത്തിൻﷺസ്നേഹം തുളുമ്പുന്ന ത്യാഗം കേട്ടോ... (2)
ഉഹ്ദിൻ പൊന്നിൻ മുൻപല്ലെന്നൊരു
പൊട്ട് പൊടിഞ്ഞതിനാൽ..
നൊമ്പരമാലെ പല്ലുകൾ..
കുത്തിയുടച്ച മനീഷികളാ..
ഒരു നോക്കിന്നായ്... പൂമുഖംﷺകാണാൻ കഴിയാവേദനയായ്...
കരഞ്ഞു കലങ്ങിയ... കണ്ണുകളാലെ സവിതം വന്നവരാ...
(യാ നബിയേﷺ.) 2
[ഇശ്ഖിൻ തീരം] 1
ആ സ്നേഹ പൂമേനീ കാത്തിരുന്ന്...
മുത്തി ആശ മതിവരെ.
സാവാതോരും.(2)
യമനിൻ വഴികൾ തേടിപ്പോയ മുആദ് കരഞ്ഞില്ലേ... വഫാത്തിൻ ഹൃദയം പൊട്ടി ബിലാലും നാട് കടന്നില്ലേ...
( യാ നബിയേﷺ..) 2
[ ഇശ്കിൻ തീരം] 2
(യാനബിയേﷺ..) 2
/ *മദീനയുടെ👑വാനമ്പാടി*
Post a Comment