അല്ലാഹുവിന്റെ ദൂതരായ ത്വാഹ റസൂല് Rahoof Azhari Akkode | Allahuvinte Dhoodaraya thwaha rasool

 



*🌹അല്ലാഹുവിന്റെ ദൂതരായ ത്വാഹ റസൂല്ﷺ*🌹


അല്ലാഹുവിന്റെ ദൂതരായ ത്വാഹ റസൂല്ﷺ

ഈരേഴു ലോകം വാഴ്തിടുന്ന സ്നേഹ റസൂല്ﷺ

നേരായ ദീനിൻ കീർത്തി ഓതി ആറ്റൽ റസൂല്ﷺ

ഈ ഹഖിലേക്ക് തൂവെളിച്ചം കാട്ടി റസൂല്ﷺ

റസൂലേﷺ........ആ ...........


റസൂലേﷺ.ഷറഫാം നൂറേﷺ.

ജമാലേﷺ.പൊലിവാം ഖൈറേﷺ..

യാ സയ്യിദീﷺഹബീബിﷺയാ ഹാശിമി നസീബിﷺ

ഈ ആലമാകെ പോരിശയായി തീർന്ന റസൂല്ﷺ

          (xxxxxx)


വാനങ്ങളേഴുമേറി ഏക രാവില്

ആരാരും ഹല്ക്ക് എത്തിടാത്ത ദിക്കില്

യാ നബീﷺ.. അസ്സലാം... യാ റസൂൽﷺ..അസ്സലാം


ജഗമാകെ മുറ്സലാര് ﷺ ജയമേകിയുള്ള വീര്

മഹമൂദ്ﷺ ഖാസിമോര് മബ്റൂർ തങ്ങളാര്ﷺ

യാ നബീﷺ.. അസ്സലാം..


ഉദിലെങ്കും തങ്ക ശോഭ

മതി മങ്കും തിങ്കൾ ത്രൂപ

മികവേറും സ്വർഗ സ്ഥാനം വാഴും വീര് തമീമﷺ


          (xxxxxx)


ഉറ്റോരും നഫ്സ് എന്ന് കേഴും നാളില്

ഉമ്മത്തിങ്ങൾക്ക് ശാഫിയാകും കാമില്

യാ നബീﷺ.. അസ്സലാം... യാ റസൂൽﷺ..അസ്സലാം


മദ്ഹേറും വെണ്ണിലാവേﷺ മഹത്വം നിറഞ്ഞ പൂവേﷺ

മശക്കത്ത് മാറ്റിയോരെﷺ മുഹിബേറ്റം വെച്ച ജീവേﷺ

യാ ഹബീബ്ﷺ...   അസ്സലാം....


കലിമത്തുരത്ത ഫഹ്റെ കനിവുറ്റ സയ്യിദാരെﷺ

ഹസനത്തിലൂട്ടിയുള്ള നാഥർ മുത്ത്‌ റസൂലേﷺ

(അല്ലാഹുവിന്റെ ദൂതരായ ﷺ)

(റസൂലേﷺ.ഷറഫാം നൂറേﷺ.)

                     (xxxxxx)


/ *മദീനയുടെ👑വാനമ്പാടി*