ഹഖിൻ പാതയില്.. (lyrics) Haqin pathyile

ഹഖിൻ പാതയില്...
സ്നേഹ പൂവതില്...
വാഴും ത്വാഹാ....
* ബദ്ർ തോൽക്കുന്ന വദനത്തിൽ റാഹാ...×2

ഹഖിൻ പാതയില്... സ്നേഹപൂവതില്...2
വാഴും ത്വാഹാ....
*ബദ്ർ തോൽക്കുന്ന വദനത്തിൽ റാഹാ...×2 ]

ഹഖിൻ പാതയില്.. സ്നേഹപൂവതില്..×2

മികവുറ്റ മദ്ഹ് പെരുത്ത,
പൊലിവുറ്റ പുകളു മികച്ച...
മണി മുത്ത് റസൂൽ ആറ്റൽ ഹബീബുള്ളാഹി...
ജഗത്തിൽ,, പുകളൂറും അതിപതി ഹഖിൻ അറിവുപരത്തി ജഗമകിലത്തിൽ..
പരിശൊത്തൊരു പരിമള മുത്ത് റസൂലുള്ളാഹി.... റസൂലുള്ളാഹി.... ×2

ഒരുവട്ടം പുണ്യമദീനാ കാണുവാൻ...
ഒരിക്കലാ പതികരിലൊന്ന് ചെല്ലുവാൻ... ×2

അരിമപ്പൂമ്പൽ അഴകിൽ കാട്ടിയ മന്ദസ്മിതമല്ലേ...
ആരിലും കൗതുകമൂറിടും പാൽചിരി അൽഅമിൻ അരിമുല്ലേ... ×2

ഹഖ് നിറച്ച മദീനത്തെ വെള്ളി നുജൂമല്ലേ...
ചുണ്ടിത പുഞ്ചിരി മൊഞ്ജുള്ള തങ്ക നിലാവല്ലേ...×2

[അരുമപ്പൂമ്പൽ അഴകിൽ...]

അവരൽഅമിനെന്നു വിളിച്ചു വളർത്തിയ ചെമ്പകമലരിതളാ...
അംലാക്കുകൾ തഴുകിയ ഹൃദയം തുമ്പസുമ തേനിൻ പുകളാ...×2

പൊലിവായ്.. പൊരുളായ്..
തിരു തിങ്കൾ നൂറുള്ളാഹ്...×2

സ്വരമായ് സുമസുന്ദര സുവന സുമങ്ങളിലെന്നും സൗരഭമായ്...
സമമായ് സുരസാഗര സരണി സുഖങ്ങളിലെന്നും സാന്ത്വനമായ്...×2

സ്വർഗമിലോ, മധുര സുഗന്ധം.
സവിതമിലോ, സുഖം. ×2

അഹമദ് നബിയവർ അറിവിൻ്റെ നിറമലരഴകോടെ തെളിയുന്ന മുഖം.×2

താമര തോൽക്കുന്ന നൈർമല്യ‌ പൂവിൻ്റെ അപതാനം പാടാമോ പൂങ്കുയിലേ...×2

താരകക്കുട്ടങ്ങൾ... ആയിരമൊന്നിച്ച... 
താമരചേലുള്ള പൂനബിയേ... ×2

[താമരതോൽക്കുന്ന...×2]


മഹമൂദ് നബി... മായാ‌ നാമം... 
മദീനയിൽ വാഴും‌... സ്നേഹസുമം...
ആ ത്വയ്ബ പതി... അജബിൻ സന്നിധി...
ഫിദാക ലക ഉമ്മി വഅബി...
ഫിദാക ലക ഉമ്മി വഅബി...

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

/✍🏻മദീനയുടെ 👑 വാനമ്പാടി