ഏറ്റം ശുഹ്റുറ്റെ ചരിതം (lyrics) Yetam suhrute charitham

ഏറ്റം ശുഹ്റുറ്റെ ചരിതം ചൊല്ലാം...
കുറ്റം പറയുകിൽ മനുജർക്കെല്ലാം...
നാലാം ഖലീഫയാം അലിയെന്നോരേ...
ത്യാഗ കഥ നിങ്ങൾ അറിയൂ വീരേ... ×2

വീട്ടിൽ അന്നത്തിന്നൊരു വകയുമില്ലാ...
കുട്ടികൾ തൻ രോദനം സഹിച്ചതില്ലാ...
അഷ്ടിക്കായവർ പുറത്തിറങ്ങി...
കഷ്ടിച്ചൊരു റൊട്ടി കിട്ടി തിടുങ്ങി... 

വീട്ടിൽ മടങ്ങുമ്പോൾ ഒരു ഫഖീർ...
നീട്ടി ഇരു കയ്യും വിശപ്പിൻ ബാറ്... ×2

നൽകി അലിയാരാ കിട്ടിയ റൊട്ടി...
പുൽകി അവർ നേരെ മദീനാ പള്ളി...
നേരം തിരുനബിയടുക്കൽ വന്ന്...
നേരിട്ടലിയാരെ വിളിച്ചിടുന്നേ...

എൻ്റെ മരുമകൻ അലിയാരല്ലേ...
നിൻ്റെ വീട്ടിലിന്ന് അഥിതിയുണ്ട്...×2

ഓതി നബിയപ്പോൾ അഥിതിഞാനാ...
വ്യാതി അറിയുന്ന തിരുമലരാ...
വാർത്താ കേട്ടപാടെ അലിയാർ ഞെട്ടി...
വീൽത്ത കണ്ണുകളാൽ നബിയെ നോക്കി... 

നേരം അലിയാരെ പിടിച്ചും കൊണ്ട്...
തീരം വീട് കൊള്ളെ നടത്തം പൂണ്ട്...×2

എത്തി ഇരുപേരും വീടതിൽ മന്ദം...
കിട്ടി അലിയാർക്ക് മാംസത്തിൻ ഗന്ധം...

ഹൈറും ബറകത്തും ചോരിയ് കോനേ...
ത്വാഹാ നബിയുടെ മദദാൽ കോനേ...

ഹൈറും ബറകത്തും ചൊരിയ് കോനേ...

൨൨൨൨൨൨൨൨൨൨൨൨൨൨൨൨൨൨൨൨൨
/✍🏻മദീനയുടെ 👑 വാനമ്പാടി