ഉദിലെങ്കും ചെങ്കതിരല്ലേ (lyrics) Udhilenkum chenkathirale

🌹 *ഉദിലെങ്കും ചെങ്കതിരല്ലേ* 🌹
 _*രചന: മൻസൂർ കിളിനക്കോട്*_ 

ഉദിലെങ്കും ചെങ്കതിരല്ലേ ....
മതിയൊത്ത നൂറുള്ളാ ....
നിധിപോലെ അംബ്ബിയ മുല്ലേ ...
നബിയാരെ സ്വല്ലള്ളാ .
... (2)
കനലെരിയും കരളിൽ കുളിരായ് തിരുത്വാഹാ നൂറുള്ളാ ....
കടലലകൾ പാടും പാട്ടായ്
തഴുകുന്നു നബിയുള്ളാ .... (2)
ത്വാഹാ ത്വാഹാ ത്വാഹാ റസൂൽ
സ്നേഹ പൊരുളാണ് സബീൽ (2)
(ഉദിലെങ്കും ചെങ്കതിരല്ലേ )
മദ്ഹിന്റെ ശ്രുതി രാഗം ...
മഹമൂദേ അങ്ങല്ലേ ....
മധുരിക്കും മന്ദാരം ....
മഹബൂബിൻ പേരല്ലേ .... (2)
എൻ ജീവനാളം തേടുമെന്റെ ത്വാഹാ ....
എൻ ജന്മ ലക്ഷ്യം
ത്വയ്ബ നാടിൻ സ്നേഹ ...
സ്നേഹപനിനീർ പൂവേ ...
മോഹക്കടലേ ജീവേ.... (2)
എന്നും ഒളിമിന്നും നബിയേ...
ത്വാഹാ ത്വാഹാ ത്വാഹാ റസൂൽ ...
സ്നേഹ പൊരുളാണ് സബീൽ ... (2)
(ഉദിലെങ്കും ചെങ്കതിരല്ലേ )
ഒരു നാളും തോരാത്ത മുഹബ്ബത്തിൻ മഴയല്ലേ ....
തിരുനാകം വാഴുന്ന രാജാവും അങ്ങല്ലേ... (2)
പൊൻ വെള്ളി വെട്ടം പാരിലേകി നൂറെ ...
വെൺ താരകങ്ങൾ വാഴ്ത്തിടുന്ന സീറെ....
ആലത്തിൻ റഹ്മത്തായ് ...
ആപത്തിൽ കൈ താങ്ങായ് ... (2)
എന്നും ഒളിമിന്നും നബിയേ ....
ത്വാഹാ ത്വാഹാ ത്വാഹാ റസൂൽ ...
സ്നേഹ പൊരുളാണ് സബീൽ .... (2)
(ഉദിലെങ്കും ചെങ്കതിരല്ലേ )
 *✍🏽മദീനയുടെ👑വാനമ്പാടി*