നോക്കിയാൽ പുണ്യം (lyrics) Nokiyal punyam

🌹 *നോക്കിയാൽ പുണ്യം ലഭിക്കും* 🌹

നോക്കിയാൽ പുണ്യം ലഭിക്കും മുഖനേത്രം.
നൊമ്പരം സുഖമായ് കരുതും കഥാപാത്രം.
'ഉമ്മ മാത്രമുമ്മ മാത്രം...2

ഒന്നു നീ ഓർക്ക് നിൻ കുഞ്ഞു ദിനരാത്രി.
ഒന്നുറങ്ങീല പാതിരാവിലും ആ നേത്രം.
'ഉമ്മ മാത്രമുമ്മ മാത്രം...2

               [നോക്കിയാൽ പുണ്യം...]

ആ തിരു പാദത്തിൻ ചോട്ടിലെൻ്റെ സ്വർഗമാ..
ആ കരം പിടിച്ചു ഞാൻ നടന്ന സ്വന്തമാ..
ആ മുലപ്പാലിന്നുമെൻ്റെ 
ശിരയിൽ ശക്തിയായ്..
ആ മടിയിൽ നിന്നും ദിക്റിൻ ഈണം വ്യക്തമായ്..

എൻ്റെ നന്മയ്ക്കായ് എന്നും തേടുന്നുമ്മാ.
ഒന്നും തിന്നാതെ കാത്ത് നിൽക്കുന്നുമ്മാ.2

ഏകനള്ളാക്ക് ശേഷമഭയ കേന്ദ്രം.
എന്നും ഉമ്മ മാത്രമുമ്മ മാത്രം. 2

               [നോക്കിയാൽ പുണ്യം...]

ആ മുഖത്ത് നോക്കി ചെ എന്നക്ഷരം പോലും.
ആവരുതെന്നോതിയില്ലേ റബ്ബ് വാക്കാലും.
പെറ്റതള്ളയെ വെറുത്തു വ്യസനമേകിയാൽ.
കുറ്റം അള്ളയും പൊറുത്തിടില്ല സത്യമാ.

എന്തു ചെയ്താലും എൻ്റെ കുഞ്ഞല്ലേ നീ.
എന്ന സ്നേഹത്താൽ എല്ലാം മറക്കുന്നുമ്മാ.2 

മണ്ണിൽ ക്ഷമയെന്ന വാക്കിൻ്റെയർത്ഥം.
എന്നും ഉമ്മ മാത്രമുമ്മ മാത്രം.2
 
                             [നോക്കിയാൽ... [ഒന്നു നീ ഓർക്ക്...],,,,,,,,,,,,,,,,,,,,,,,,,,,,,

💐💐💐💐💐💐💐💐💐💐💐💐💐
/✍🏻മദീനയുടെ 👑 വാനമ്പാടി