പനിനീർ പൂ തോൽക്കുന്ന (lyrics) Panineer poo tholkuna

🌹 *(പനിനീർ പൂ തോൽക്കുന്ന)* 🌹

യാ ഖൈറൽ അനാമി സലാം 
യാ നൂറള്ളലാമി തമാം 

(പനിനീർ പൂ തോൽക്കുന്ന പരിമളമാണോ 
ത്വാഹാ 
പതിനാലാം രാവിന്റെ പൗര്ണമിയാണോ.. 
പകലോന്റെ പ്രഭ തോൽക്കും പുഞ്ചിരിയാണോ 
സ്നേഹ 
പതികർക്കെന്നും കനിവിൻ നിറകുടമാണോ..) *2 

വെമ്പുന്ന മനമാലെ രാവിന്റെ ഇരുളിൽ 
ഇവനെന്നും കാത്തിരുന്നു സാഗരം 
തീരാത്ത ഇഷ്ഖാലെ എഴുതുന്നു ഞാനും മദ്ഹുകളും മഷിയാക്കി സാഗരം 

(കനവിൽ വന്നണയാൻ 
കരമൊന്ന് പുൽകാൻ ) *2
കരളുരുകി തേടുന്നു പാമരൻ 
               *(പനിനീർ പൂ തോൽക്കുന്ന)*

(ഖന്ധകിന്നായ് കുഴിക്കുന്ന നേരം 
ഹജറിന്റെ ഭാരം പേറിയോരല്ലേ 
ഉഹ്ദിന്റെ ചാരെയിൽ പോരാടും നേരം മുൻപല്ലിലൊന്ന് പൊടിഞ്ഞവരല്ലേ) *2

അന്തി നിലാവിലായ് 
ആലം ഉറങ്ങുമ്പോൾ 
അഹദിൻന്നായ ഏറെ ഇരന്നിട്ടുമിേല്ലേ
അവസാന നേരത്ത് 
റൂഹും പിരിയും നേരം 
ഉമ്മത്തി എന്നും കരഞ്ഞിട്ടുമില്ലേ

 (യാ ഖൈറൽ അനാമി സലാം 
യാ നൂറള്ളലാമി തമാം) *2
       *(പനിനീർ പൂ തോൽക്കുന്ന)*

(ശത്രു ശരത്തിന്റെ മുന്നിൽ പതറാതെ 
മുത്തിന്ന് മറയായ് ത്വല്ഹത്തൊരല്ലേ 
തൂക്കൂ മരത്തിന്റെ അരികിൽ ഇടറാതെ സ്നേഹം ചൊരിച്ചാ ഉബൈബോരുമില്ലേ) *2 

ആഖിർ സമാനിന്റെ 
അരികിൽ നിന്നൊരു പാപി 
പാടുന്ന ഗാനം കേട്ടിടുകില്ലേ 
ആമീൻ യാ റബ്ബനാ റബ്ബൽ ആലമീനാ സിദ്ലാനാ ഹുബ്ബനാ ഫീ ഖൽബിനാ.. 

(യാ ഖൈറൽ അനാമി സലാം 
യാ നൂറള്ളലാമി തമാം ) *2
   *(പനിനീർ പൂ തോൽക്കുന്ന)* *2
   *(വെമ്പുന്ന മനമാലെ)*
   *(കനവിൽ വന്നണയാൻ)*
   *(പനിനീർ പൂ തോൽക്കുന്ന)*


/ *✍🏽മദീനയുടെ👑വാനമ്പാടി*