കിനാവിൻ പ്രണയവനിയിൽ (lyrics) Kinavin Pranayavaniyil

🌹 *കിനാവിൻ പ്രണയവനിയിൽ*🌹

കിനാവിൻ പ്രണയവനിയിൽ അലിഞ്ഞു ചേർന്ന രാഗമായ്
ഹബീബിൻ മധു നുകരുവാൻ മനം കവർന്ന താളമായ്

(ബൂസൂരിയുടെ രാഗത്തിൽ 
ഹസ്സാനിന്റെ താളത്തിൽ 
മദ്ഹിൻ മദ്ഹൊലി തീർത്തു ഞാൻ 
അലിഞ്ഞു ചേർന്ന രാഗമായ്...) *2*
 അലിഞ്ഞു ചേർന്ന രാഗമായ്.. 

(ഹൃദയം പൊട്ടി ബിലാലന്നോതിയ 
ബാങ്കൊന്ന് കേട്ടു ഞാൻ 
കരൾ പറിച്ച മുആദിൻ കഥകൾ കോർത്തൊന്ന് പാടി ഞാൻ 
ഇശ്‌ഖിന്നലയാൽ ജർറാദിൻ തല ആകാശം കണ്ട നാൾ 
മധു വിധു നാളിൽ മുത്തിൻ ചാരെ റബീഉം അണഞ്ഞ നാൾ )...... *2*
                  *(കിനാവിൻ പ്രണയവനിയിൽ)*

(പാലഴകാണോ തേൻ കനിയാണോ മുത്തിൻ മരതക മേനിക്ക് 
പാൽനുണയാനായ് തേൻ നുകരാനായ് ആഗ്രഹമാണി പാമരന് 
കഴിയുകയില്ലീ പാപിക്കെന്നും ജീവിതമേകാൻ ഇത് പോലെ 
കയ്യിൽ കരുതിയ ഇശ്‌ഖിൻ തുണയാൽ കനിയണം എൻ ഗുരു നൂറൊളിയെ....) *2* 
                 *(കിനാവിൻ പ്രണയവനിയിൽ)*

(അനുദിനമേറും പാപവുമായി പാപി ഇവന്നലഞ്ഞിടലായ്
രാവതിലെന്നും മുത്തിൻ മദ്ഹിന് ഈണം ചുണ്ടിൽ ചെർന്നിടലായ്
ത്രിക്കരമാലെ ഹൌലിൻ പാനം നുകരാൻ ഏറെ മോഹമായ്
ത്വാഹാവിൻ തിരു കരവും പുൽകി ജന്നാത്തേരാൻ വെമ്പലാ....) *2* 
                  *(കിനാവിൻ പ്രണയവനിയിൽ)*
                  *(ബൂസൂരിയുടെ രാഗത്തിൽ )* *2*


/ *✍🏽മദീനയുടെ👑വാനമ്പാടി*