മുത്തൊളി ത്വാഹാ പൊന്നൊളി തൂകും (lyrics) Mutholi Thwaha ponoli thookum

*🌹മുത്തൊളി ത്വാഹാ പൊന്നൊളി തൂകും*🌹

മുത്തൊളി ത്വാഹാ പൊന്നൊളി തൂകും ചന്ദിര സുന്ദര വദനം.. 
അജബേറെ ചൊരിഞ്ഞൊരു ജനനം.. 
നിജമാണവർ നേർവഴി ഗമനം..
*ഗുരു നൂർ ഹബീബുല്ലാഹ്..*
*തിരു മദ്ഹിനൊരതിരില്ല.. *(2)*
          *(മുത്തൊളി)*
മുത്തൊളി ത്വാഹാ.... 



*മുത്താട്ടൽ നബി ഹൃത്തിൽകിനിയും എന്നും കരുണ പ്രവാഹം.. *(2)*
മുന്തിയൊരമ്പറിൻ ഗന്ധം വെല്ലും പൂ നബി മാറ്റിടും താപം.. പൂ നബി മാറ്റിടും താപം.. 
*മുന്നേ വന്ന പ്രവാചക കുലപതികൾക്കും നേതൃ കിരീടം.. *(2)*
പുന്നാരപ്പൂ ദേഹം വിശ്വമിൽ നിസ്തുല നന്മ പ്രഭാവം.. 
നിസ്തുല നന്മ പ്രഭാവം.. 
മുത്തൊളി ത്വാഹാ... 
        *(മുത്തൊളി)*


*അസ്തമയത്തോടർക്കൻ ശോഭ പശ്ചിമ ദിക്കിൽ മങ്ങും.. *(2)*
വിസ്‌തൃതമമ്പറ തട്ടിൽ ചന്ദിര വെണ്മയും നിത്യമുടുങ്ങും.. വെണ്മയും നിത്യമുടുങ്ങും.. 
*ശക്തിയിൽ അസ്തമയം കാണാതെ മുത്തിൻ നൂർ വിളങ്ങും.. *(2)*
ഭക്തിയിലേറിയ സുഹ്ർദർ വന്നാൽ തിരുഹ ള്റത്തിലൊടുങ്ങും.. 
തിരുഹല്രത്തിലൊടുങ്ങും.. 
മുത്തൊളി ത്വാഹാ... 
        *(മുത്തൊളി)*


*ആ തിരു പാദം പതിഞ്ഞൊരു മണ്തരി ഞാനിനി എന്ന് നലർകും.. *(2)*
ആതിര വെട്ടം തൂകിയ പൂമുഖം എന്നിനി എന്മനമെത്തും..
 എന്നിനി എന്മനമെത്തും.. 
*ആകുലം നീക്കി പ്രഭാമയ ദർശന ഭാഗ്യം തന്ന് തുണക്കു.. *(2)*
ആഖിറ നാളിൽ റബ്ബേ പുണ്യ ഷഫാഹത്തെന്നിൽ ചൊരിക്കൂ.. ഷഫാഹത്തെന്നിൽ ചൊരിക്കൂ.. 
മുത്തൊളി ത്വാഹാ..... 
        *(മുത്തൊളി)*


*/✍🏻മദീനയുടെ 👑വാനമ്പാടി*