നേരിൻ തിരു നൂറെ (lyrics) Nerin thiru noore

🌹 *നേരിൻ തിരു നൂറെ* 🌹
നേരിൻ തിരു നൂറെ പരനരുളും പൊരുളേ ....
നേരാം നറുമലരായ് നിറപുളകം പുകളേ ... (2)
പാരിൻ പ്രയാണതീരം...
പൂർണ പ്രകാശ താരം (2)
പരിമള ചിരി മധുരം ....
ആലമാകെയും അറിവിന്നലയൊലി തീർത്ത ഹാദിയല്ലേ ..... (2)
നബി ഗുരുതരു വരം റാഹത്തായ് വരും നാദം മദുസൂനം നിധിയാണാ വദനം .....
സധാ സ്നേഹപാനം നൽകുവോ....സുധാ ധന്യ പാത പുൽകുവാൻ (2)

( നേരിൻ തിരു നൂറേ )

സ്വരരാഗ വീഥികൾ
സരസ്സിതംഗീതികൾ
മെഹമുദിൻ മദ്ഹിന്റെ മഹ ത് ഭാവമാ ...... (2)
ഇരു ലോക വിജയ നിധാനം ..... ഇഹ വാസി സരണി വിധാനം ....
അശണരിൽ അലിവിന്റെ കരുണക്കടൽ ....
അകമതിൽ അജ ബേറും
കനിവിൻ മുകിൽ ...
ത്വാഹാ ..... ആരംഭാ ദൂതാ ....
സാനന്ദം സാമോദം സ്തുതികൾ മീട്ടി താ ....
(നേരിൻ തിരു നൂറേ )

സുഗം സാര തേൻമൊഴി...
സരളമാം ദീൻ വഴി ...
മരുഭൂവിൻ മടിത്തട്ടിൽ
മഹസ്ഥാനമായ് ..... (2)
ഇരുൾ നീക്കി മഹിത സ്വഭാവം
ഇതിഹാസ മദനി പ്രഭാവം (2)
അനുപമാം അഹദിന്റെ കാമിൽ റസൂൽ 
അനുഗ്രഹം അഖിലത്തീൻ ഹാതിം റസൂൽ
താജാ ..... ആദരാ നേതാ ...
സായൂജ്യം സാന്നിദ്യം സൃതികൾ കോർത്തി താ......
(നേരിൻ തിരു നൂറേ ) (2)

/ *✍🏽മദീനയുടെ👑വാനമ്പാടി*