ഉരുകുമെന്റെ വേദന (lyrics) Urukumente vedhana

🌹 *ഉരുകുമെന്റെ വേദന* 🌹

(ഉരുകുമെന്റെ വേദന പറയാൻ പ്രിയ ഹബീബെവിടെ 
ഉദരമന്ന് പശിയാലേറ്റിയ ഹജറും ഇന്നെവിടെ...) *2* 

(ഉണർവിലന്ന് സവിധം പുൽകിയ ഷജറും ഇന്നെവിടെ...) *2*
                  *( ഉരുകുമെന്റെ വേദന )*


(മൗത്തിൻ നേരം ബാങ്കോലി നാദം ബിലാലോരും തേങ്ങീലേ 
മാനസമുള്ളിൽ പൂങ്കുയിലന്ന് കണ്ണീരാലെ തൂകീലെ...) *2* 
എന്റെ മലരേ എന്ന് കാണും ഞാൻ ഇനിയും താരമേ 
എന്റെ നൂറേ ഒന്നു കാണാൻ എന്തു വേണം തങ്കമേ 
എന്തു വേണം തങ്കമേ 
                      *( ഉരുകുമെന്റെ വേദന )*


(ഹംസത്തോരും ത്വൽഹത്തോരും ജസദും അങ്ങിൽ നൽകീലേ
ഹസ്സാനോരും കഅ്ബത്തോരും ഇശലായി അങ്ങിൽ ചേർന്നീലേ...) *2* 
കൂടുവാനായ് എന്നിൽ ഇന്നും ഒന്നുമില്ലാ താജരെ 
കൂട്ടീടാനായ് ഞാനിനിയും കാത്തിടേണോ തിങ്കളെ.. 
കാത്തിടേണോ തിങ്കളെ.. 
                       *( ഉരുകുമെന്റെ വേദന )*
                       *( ഉണർവിലന്ന് സവിധം)* *2*
                       *( ഉരുകുമെന്റെ വേദന )*
/ *✍🏽മദീനയുടെ👑വാനമ്പാടി*