പുണ്യ റബീഅ് പിറന്നില്ലേ ...പാരിൽ ഹർഷ മുയർന്നില്ലേ

താജാ ഹബീബീ .......
ത്വാഹാ ത്വബീബീ ...... (2)
ഇശലിൻ ഈണം മൂളും ഇളം തെന്നലേ....
അശകിൽ പുഞ്ചിരി തൂകും പനിനീർ പൂക്കളേ ....
പുണ്യ റബീഅ് പിറന്നില്ലേ ...
പാരിൽ ഹർഷ മുയർന്നില്ലേ .... (2)
മണ്ണിൽ മലരിൻ മന്ദാരം
വിണ്ണിൽ താരക ലങ്കാരം ...
ത്വാഹ റസൂൽ വരവായ്....
മരുഭൂവിൽ പൊൻ കതിരായ് ..... (2)
മദീന റൗളയിലല്ല
മക്ക മരുഭൂവിലുമല്ല
തിരുദൂതർ എന്നും എന്നുടെ ഖൽബിലാ .... (2)
മനസെന്ന കൊട്ടാരത്തിൽ
മനുജന്റെ സൽകാരത്തിൽ
വിരുന്നെത്തും
നബിയോരെ പുകൾപാടിടാം ..... (2)
അഖില പ്രവാചകരേ ....
സകലം പടക്കുവാൻ കാരണരേ .....
അനുദിനം ആശിച്ചു പോയ് ....
മലരേ... മദീനത്ത് വന്നണയാൻ ....
അന്ത്യ ലോക പ്രവാചകാ ....
അംബിയാക്കളിൽ അധീക... (2)
വൻപദവിയുള്ള താജുൽ
അമ്പിയാ മുസ്തഫാ ത്വാഹാ ....
വിത്തയ് ലോകയ്ക റഹ്മത്ത് ....
ലോചന മണിമുത്ത്....
സർവ്വോരിലും ഉന്നതസാക്ഷി റസൂലേ ....
ആകലോക കാരണമുത്തൊളി യാ റസൂലേ ....
എന്നും ആദി ജ്യോതി പൂരണ മുത്തൊളി
യാ റസൂലേ ....
അകിലാണ്ഢം ആദരിത്ത
അഹദിൻ പൊൻ നൂറേ ....
അഖിറം നബിയായ ത്വാഹാ മണ്ണിൻ പൊലിവേ...
ആദമിൻ വേഴുദിത്ത അരുണപ്രഭയോരേ....
ആകലോകത്തിന്റെ ശാന്തി ആറ്റലായോരേ ....
മക്കത്തെ മണ്ണും വിണ്ണും മർഹബ പാടീ ഉദയം ചെയ്ത മന്ദാര തേൻ മലരേ....
ത്വാഹാ ... മന്നാനയച്ച നിലാവേ
മലരായ് വിടർന്ന സിറാജേ...
മദുഹോതി പാടാം അസ്സലാം
മദദേകി കനിയൂ തിരുസലാം ....
മുത്ത് മാണിക്യമാണന്റെ ത്വാഹാ ....
ഇശ്ഖിൻ പാലാഴിയാണെന്റെ റാഹാ .... (2)
ആകാശത്തിലൊരംബിളിയാണോ
ആഴക്കടലിലെ മുത്തുകളാണോ ...
അബൽ കുളത്തിലെ താമരയോ ....
റസൂലുള്ള ...
വൈഢൂരക്കുന്നിലെ മഞ്ചരിയോ....
ഹബീബുള്ള ... വർണ്ണിക്കാൻ ആകുകയില്ലല്ലോ ....
ചാല കാമാമീ റൂഹ് പിരിഞ്ഞ് നിശ്ചലമാകും
ദേഹത്തേ ....
ആറടി മണ്ണ് കിളച്ചു
ഖബറിൻ ഉള്ളിലടക്കും
നേരത്ത്....
രക്ഷകനായ് വരും തങ്ക സിറാജൊളിയേ .....
എൻ ഖബറിന്നുള്ളിൽ
രക്ഷ തരും റഹമത്താം
തിരുനബിയേ ....
നഫ്സിനേക്കാളെ നിക്ക് പ്രിയമുള്ളോര് .....
റൂഹിനേക്കാളെനിക്ക് വിലയുള്ളോര് ....
മുത്ത് മുഹമ്മദ് മുസ്ത്വഫാ ....
ഹഖ് നബീയിൽ സ്വല്ലള്ളാ .... (2)
ഉദിയിൽ ഒളി വിതറും ഖമറ്...
അതിൽ മികകവിയും നിറ ബദ്‌റ് ...
വിരിയും അബിളി പുണ്യ റബീഇൻ ചന്ദ്രിക മാനത്ത് ....
മൊഴിയിൽ മഞ്ചുള സൂന മുറങ്ങും പുഞ്ചിരി താഴത്ത് .....
യാ ഹൈറൽ അബിയാ മലരേ....
എൻ മുത്ത് റസൂലേ...
യാ ഹൈറൽ അമ്പിയാ മലരേ .... (2)
എന്നെങ്കിലും ഒന്നവിടം വരെ വരണം നബിയേ ....
എരിയും നെഞ്ചിൻ നോവെല്ലാം തീർക്കു നബിയേ ...
ജന്നാത്തുൽ ഫിർദൗസാണല്ലോ റൗളാ ശരീഫ്...
ജന്മമിദിൽ അണയാനാവൂലേ
ഇവനോ ളഈഫ് ....
സ്നേഹ നിലാ മുല്ലാ....
മലരേ .... മഹബൂബെ
നൂറുള്ളാ ....
മദദായ് വന്നുള്ള ....
മദിയേ അഹദിന്റെ ഹബീബുളാ...
എന്റെ നബിയോടാണെനിക്കു പ്രേമം ....
സ്നേഹക്കാലോടാണെനിക്കു ദാഹം ....
ആ.... സവിതം പോൽ ഉപമയുണ്ടോ ....
ഈ ദുനിയാവിൽ പകരമൊരാൾ....
അഹദിന്റെ നൂറായ് തുടങ്ങി .....
അത് ലോകം ആകെ കറങ്ങീ.....
ആദം തൊട്ടാലം തിളങ്ങി .....
ആമുമ്പിൽ സർവ്വം വിളങ്ങീ....
മുത്തായ തങ്ങൾ തളർന്ന് കിടക്കുന്നു .....
മുത്ത് മോൾ ഫാത്വിമ ചാരത്തിരിക്കുന്നു ....
ഏറ്റം വിഷാദത്താൽ ഉപ്പായെ നോക്കുന്നു .....
ഏറെ പരിചരിച്ചെല്ലാരും നിൽക്കുന്നു.....
ശുപശോഭിത സുന്ദര സുകൃതവിദാനം മദീനാ ....
വരിയിലൊതുങ്ങില്ലാ മഹിത മദീനാ ....
വചനമിലോ അതിരില്ല മദീനാ ....
മധുര പൂവാണെൻ മഹബൂബിൻ മദീനാ....
മഹിയിൽ ബദലില്ലാതിരുബഹറുൽ അമീനാ ....
ഇശ്ഖിൻ തീരം വന്നവരേ......
ഇബം ഖൽബകമുള്ളവരേ...
മുത്ത് ഹബീബേ മറന്നു പോയോ ...
സ്നേഹനിലാവും മാഞ്ഞു പോയോ ...
വിളിക്കു തിരുനബിയാരെൻ അറിയൂ സ്നേഹിതാ ....
വഫാത്തിൽ നേരം നമ്മേ ഓർത്തുകരഞ്ഞതാ .....
സ്നേഹത്തിൻ ഭാഷയിൽ എഴുതിയ കാവ്യം മുത്ത് നബീ ....
ത്യാഗത്തിൻ വശ്യമനോഹര രാഗം സ്നേഹ നബീ ....
അഴകിനെ വെല്ലാൻ ഉലകിലിനൊരു മഹ് ലൂകിനു കഴിയില്ലാ....
അറിവു ചുരത്താൻ ആ ഗുരുവിനെ പുൽകാത്ത വരിന്നില്ല......
അള്ളാഹുമ്മാ സ്വല്ലി അലാ ...
സയ്യിദിനാ .... മുഹമ്മദ് .... (2) 
അസ്സുബുഹു ബദാ ....
മിൻ ത്വൽ അതി ഹീ....
വല്ലെയ്ലുദജാമിൻ വഫ അത്ഹീ .....

(അള്ളാഹുമ്മാ സ്വല്ലി അലാ )