റബീഉൽ അവ്വൽ (lyric) Rabeeul avval thingalil ay new song

🌹 *റബീഉൽ അവ്വൽ* 🌹
റബീഉൽ അവ്വൽ തിങ്കളിലായ്
തങ്കമനസ്സിൻ പൊൻ പുലരി.... ജൻമദിനത്തിൻ സ്നേഹ സുഖം ആശിഖിൻ്റെ വരമാണീ ദിനം 

(റബീഉൽ അവ്വൽ തിങ്കളിലായ്)

അണവായ് മുത്തിൻ ഈ രടികൾ ലോകരുടെ ശ്രുതി താളലയം.. ഹൃത്തിൽ നിറയും മണി തങ്കമുഖം...
 വാനിൽ നിറയും പ്രഭാ കിരണം

(റബീഉൽ അവ്വൽ തിങ്കളിലായ് )

മക്കദുതിത്ത മധു തേൻ കനിയേ ത്വയ്ബയിലായ് നിറഞ്ഞവരേ... ആശ്രിതർ തേടിയ അഭയമാണി 
വരം.. വരം തന്നരുളി റബ്ബിൻ കാരുണ്യ ഖനി...

(റബീഉൽ അവ്വൽ തിങ്കളിലായ് )

എനിയും നിറയും വർണ്ണ നിറം എനിയും പാടും സ്നേഹ സ്വരം എഴുതി തീർക്കാൻ കഴിയുകില്ല പാടി തീർക്കാൻ ആവുകില്ല... നൂറിൻ മദ്ഹിൻ ഈരടികൾ

(റബീഉൽ അവ്വൽ തിങ്കളിലായ് )

 *✍🏽മദീനയുടെ👑വാനമ്പാടി*