മക്കമണ്ണിൽ ഹഖ് മാർഗ്ഗം ഓതി വന്ന ശൈഖരേ (lyrics) Makkayile hak markam oodhi vanna Shaikare

🌹 *മക്കമണ്ണിൽ ഹഖ് മാർഗ്ഗം ഓതി വന്ന ശൈഖരേ* 🌹

മക്കമണ്ണിൽ ഹഖ് മാർഗ്ഗം ഓതി വന്ന ശൈഖരേ
    മുഹമ്മദ് നബിയരേ സലാം...
തിങ്കളിൽ മികയ്ന്തവരെ തിങ്കളിൽ പിറന്നവരെ തങ്ക 
  മലർ മുത്തൊളി സലാം... (2)
  
യാ ഹബീബുനാ യാ റസൂലനാ..
                  അങ്ങയിൽ സദാ സലാമുനാ ... (2)
                ( മക്കമണ്ണിൽ)

 റഹ് മത്തുല്ലിൽ ആലമീൻ കാട്ടി തന്ന മുസ്തഖീൻ..
റാഹിമിന്റെ ദീനിലായ്
      രാപകൽ വിളങ്കിയേ.. (2)

സഹന ഖൽബ് ഏറിയും സത്യ മാർഗ്ഗം ഓതിയെ...
സജന നയനമാലവർ സമദിനോട് തേടിയേ...
  ഉമ്മത്തിനായ് കൈകൾ നീട്ടിയേ....
         ഉടയവന്റെ മുന്നിൽ തേടിയേ.... (2)
(യാ നബീയരെ.. യാ റസൂലരെ.. അങ്ങയിലായ് മദ്ഹ് പാടിടാം) .. (2)
                (മക്കമണ്ണിൽ)

നാളെ മഹ്ഷറയിലും നൽകിടും തുണ നബി
നീളയമ്പവനിലായ് വീണിടും സുജൂദിലായ്... (2)

 കേണിടും ശഫാഅത്ത് പുണ്യരാം മണി മുത്ത്
നൽകിടുന്നു റാഹത്ത് നീക്കിടുന്നു ആപത്ത്
     സ്വർഗ്ഗ വാസികൾക്ക് മുമ്പിലായ്...
കൊടി പിടിച്ചിടുന്ന കൈകളായ്...

(യാ നബിയരെ.. യാ റസൂലരെ.. അങ്ങയിലായ് മദ്ഹ് പാടിടാം..) (2)
               ( മക്കമണ്ണിൽ)


/ *✍🏽മദീനയുടെ👑വാനമ്പാടി*