ലോകമേ കേട്ടിടെണമെൻ ഹബീബിനെ... (lyrics) Lokame ketidenam yen ahbeebine s.w
1
🎼🎼🎼🎼🎼🎼🎼🎼🎼🎼🎼
ലോകമേ കേട്ടിടെണമെൻ ഹബീബിനെ...
കാലമെ സത്യമെൻ ഹബീബ് സ്നേഹമേ...
ത്യാഗമേറുന്ന ജീവിതം പ്രതീകമേ...
കാവലായ് ഭൂമിയിൽ നിലാ പ്രകാശമെ... *(2)*
നീതിയിൽ ലോകം കണ്ട നിസ്തുല പ്രഭാവമെ.
തീവെയിൽ ചൂടിലും മണൽ തരിക്കു പ്രാണനെ. *(2)*
സ്നേഹം കൊണ്ടെഴുതി വെച്ച ദർശനം മനോഹരം.
ക്രോധം കൊണ്ടരികിൽ വന്ന വൈരികൾക്ക് സാന്ത്വനം. *(2)*
പാദമേറ്റ ഭൂമിയിൽ പാതിര മറഞ്ഞിടും.
പാവമെൻെറ നബിയരെ കണ്ണുനീർ നിറഞ്ഞിടും.
പാരിടത്തിൽ ആകെയും ആ തണൽ നിറഞ്ഞിടും.
പാലകന്റെ ദൂതരെ എങ്ങുമെങ്ങും വാഴ്ത്തിടും.
ആ ചരിത്രം ഏറ്റു പാടിടും.....
*(ലോകമേ⁾*
നീചരായി എൻ റസൂലേ കണ്ടവരറിയണം.
ആ ഹബീബ് ഓതിവെച്ച വാക്കുകൾ പഠിക്കണം.
എവിടെയാണെന്റെ നൂറ് ധർമ്മം വിട്ടൊഴിഞ്ഞത്..
എതിരിടാൻ എന്ത് തിന്മയാണ് മുത്തിൽ കണ്ടത്. *(2⁾*
ഭീതിയല്ല നീതിയെന്ന് ദീനുരത്ത സയ്യിദ്.
വേദനിച്ച ജനത കണ്ട ആശ്രയത്തിൻ ദൂതര്.
യുഗമിതുവരെ ലോകം കണ്ട വലിയ സഹന ശീലര്.
മാനുഷികത ചേർത്തുവെച്ച വിശ്വ വിമോചകര്.
സഹനമാണ് എൻ റസൂലര്.
*(ലോകമേ)*
തോക്കെടുത്ത് താടി വെച്ചവൻെറ പേര് മുഅ്മിനോ.
പോരടിച്ചു മണ്ണിൽ ഭീതി തീർത്തവൻ മുജാഹിദോ. *(2⁾*
ശാന്തിയോടെ ശാന്തമായ് മതം പറഞ്ഞ സയ്യിദ്.
ത്യാഗമായ് പുണ്ണ്യജന്മം കരുതി വെച്ച ഒരാദില് *(2⁾*
അടിമകൾക്ക് ഉടമയോട് കനിവുരത്ത സയ്യിദ്.
*ഉടമകക്ക്* അടിമയോട് അദബുരത്ത രാജര്.
വേദനിച്ച ജനത കണ്ട ആശ്രയത്തിൻ ദൂതര്.
തല കൊതിച്ച ശത്രുവിൻെറ മനം കവർന്ന രാജര്. *(2⁾*
സഹനമാണ് എൻ റസൂലര്
*(ലോകമേ)*