തെളിനീരിൻ തീർത്ഥമല്ലേ (lyrics) Thelineer Theertham

🌹 *തെളിനീർ തീർത്ഥം* 🌹
 _*രചന: മൻസൂർ കിളിനക്കോട്*_ 

തെളിനീരിൻ തീർത്ഥമല്ലേ .....
തേനൂറും സുന്ദര മുല്ലേ ....
തെന്നൽ തഴുകും സുഖമല്ലേ ....
ത്വാഹാ റസൂലുള്ളാ .... (2)
അന്ന് ബുറാഖിൻ ചുമലിൽ
സഫറായ് മേലെ മാനത്ത് ....
ഉന്നതമാ അർശിന്റെ
അടുത്ത് എത്തീ പൂമുത്ത് .... (2)
അഹദോടരുളി മറകൂടാതെ
അജബിൻ ലോകത്ത് .....
അഹമദ് നൂറിൽ ആദര മേകി ആ തിരു നേരത്ത്..... (2)

(തെളിനീരിൻ തീർത്ഥമല്ലേ) (2)

ആമ്പലേ ... ആറ്റലേ ...
ഖൈറ് നൂറേ കാമിലേ ... (2)
പാരിടത്തിൻ ഭാഗ്യമേ ....
പാരിജാത പുഷ്പമേ ... (2)
ഗുരു സ്വരം തിരുവരം
ത്വാഹാ സയ്യിദീ ..... (2)

(അന്ന് ബുറാഖിൻ ചുമലിൻ ) ( 2 )

ചന്ദ്രികാ .... ചാരുതാ....
ചന്ദമേറും പേരിതാ .... (2)
മീമിലല്ലേ രാഗവും .... ഖൽബിലുള്ള മോഹവും .... (2)
സുഖവലം .... കരതലം....
തേടീ പാടിടാം .....
ഹിറയിലെ വാസക്കാലം സമ്മാനിച്ചു നുബുവത്ത് ....
ഇടമുറിയാതെ ത്യാഗം പേറി ചെയ്തു ദഅവത്ത് ..... (2)
മാനവരാശിക്കാകെ അന്ന് മുതൽക്ക് സലാമത്ത് ....
മാതൃക ജീവിതം എങ്ങും തീർത്തത് റബ്ബിൻ റഹ്മത്ത് .... (2)

(തെളിനീരിൻ തീർത്ഥമല്ലേ )

 *മദീനയുടെ👑വാനമ്പാടി*