എന്റെ റസൂലിനെ (lyrics) Yente rasooline

🌹 *എന്റെ റസൂലിനെ കാണാൻ* 🌹

എന്റെ റസൂലിനെ കാണാൻ എന്തു രസം ....
എന്റെ ഹബീബിനെ കാണാൻ എന്തു ചന്തം
ആമിനാന്റെ പൂമോനെ ...
ബാപ്പാ അബ്ദുള്ളാന്റെ
തേൻ മോനേ ..... 

(എന്റെ റസൂലിനെ )

മക്കയിലല്ലാർക്കും അൽ അമീനേ....
മണ്ണിലെ റഹ്മത്തുൽ ആലമീനേ.... (2)
മുത്ത് മുഹമ്മദ് റസൂലേ.
ഖൽബിൻ സത്തായ ത്വാഹ റസൂലേ ....
(എന്റെ റസൂലിനെ )

മദീനാ റൗളയിൽ മയങ്ങിടുന്ന
മതിപോലൊളിലെങ്കും പൂമുഖമേ .... (2)
എന്നുമെൻ കിനാവിൽ വരണേ.... നബിയാ ചുണ്ടുകൊണ്ടൊരു മുത്തം തരണേ ....

(എന്റെ റസൂലിനെ ) (2)

 / *✍🏽മദീനയുടെ👑വാനമ്പാടി*