മധുരിത സുദിനമിതാ (lyrics) Madhuritha Sudhinmitha

🌹 *മധുരിത സുദിനമിതാ* 🌹

മധുരിത സുദിനമിതാ...
മഹിതമാം റബീഉൽ അവ്വലിതാ..
മഹിതലം മദ്ഹുരയായ് 
മഹ്മൂദർ നബിയോരെ വാഴ്ത്തിടലായ്...
                *(മധുരിത)* 

നാടെങ്ങും തോരണമാലകൾ കോർത്ത് 
മീലാദ് സുദിനത്തെ വരവേൽക്കാൻ... *(2)*
              *(മധുരിത)*

ദഫ്ഫിന്റെ താളമേളം മുഴങ്ങിയല്ലോ നല്ല 
പാട്ടുകൾ പാടി കളി തുടങ്ങിയല്ലോ... *(2)*
പിഞ്ചോമനകൾ റോഡിൽ നിരന്നുവല്ലോ ഏറെ 
ചേലോടെ വരി വരി നടന്നുവല്ലോ...

മുത്ത് നബി മദ്ഹ് 
മുന്തും ഇശലിൽ കോർത്ത് നീങ്ങും 
മീലാദ് റാലി അഴകാണല്ലോ... *(2)*
                *(മധുരിത)*

ജാതക്ക് സ്വീകരണം കൊടുക്കുന്നല്ലോ നല്ല 
നാട്ടാരും വഴിവക്കിൽ നിറഞ്ഞുവല്ലോ.. *(2)*

മൗലിദിൻ മധുനാദമുയരുന്നല്ലോ എങ്ങും തൗഹീദിൻ മഹത്വങ്ങൾ പറയുന്നല്ലോ.. *(2)*
              *(മുത്ത് നബി)*
               *(മധുരിത)*

 / *✍🏽മദീനയുടെ👑വാനമ്പാടി*