കരുണ ക്കടലിന്റെ വെൺമ (lyrics) Karuna kafalinte venma

🌹 *കരുണ ക്കടലിന്റെ വെൺമ* 🌹
കരുണ ക്കടലിന്റെ വെൺമ..
അലിവിൻ മധുവുറ്റി ചോരുന്ന ഹബീബിൻ നന്മാ.... (2)
മടിയിൽ നിലാവിന്നുറങ്ങാൻ
കനിവിൻ ഹൃദയത്തിലായിരം വിടർന്ന പൂവായ് .....
കണ്ണീരിൻ തീരം ചേർന്നു കിടന്നാൽ ...
നീല നിലാവിനു നനയില്ലാ.....
കതിരിട്ട പുണ്യ ശ്രുതികളിലെല്ലാം
ആ മെഹമൂദരെ മദ്ഹില്ലാ ....
(കരുണക്കടലിന്റെ വെൺമ)
പരിമള മലരഴകിൽ മതിയോർ തനിമാ ....
പനിമതിയുടെ ഇസ്മിൽ
പുലരും കലിമാ ....
പവിഴം വിതറിയൊഴുകും
പിരിശപ്പെരുമാ....
പകലിരവുകൾ അരികിൽ
സ്തുതിയായ് പൊലിവാ.....
കര തേടി തിരമാല തലതല്ലിത്തകരുമ്പോൾ
കരയിലെ കുളിരിനെ 
പുണരുവാൻ കഴിയാ നോവായ് ....
(കരുണ ക്കടലിന്റെ വെൺമാ)
നിഴലകന്ന മെയ്യിൽ നുബുവത്തഴകായ് ...
ഇതൾ വിരിഞ്ഞ ചുണ്ടിൽ
ചിരി മലർ നിറവായ് ...
ഇരുൾ മുറിഞ്ഞ വജസിൽ
മധുരത്തികവായ് ....
വിരൽ പൊഴിച്ച തെളിനീർ അജബിലുമജബായ് ....
നിമിഷങ്ങൾ വിളികേൾക്കാൻ മണ്ണിൽ ചെവിയോർക്കുന്ന ചെറുകണമറിയുന്ന ബാങ്കൊലിയിൽ പുതു മഹിമാ ....
(കരുണക്കടലിന്റെവെൺ മാ) (2)

/ *✍🏽മദീനയുടെ👑വാനമ്പാടി*