ശ്രുതി രാഗതാളങ്ങൾ ...എല്ലാം ഹബീബിന്റെ..ചാരത്തേക്കായ് ഒഴുക്കാം lyrics- Srudhiraga thalangal ellam habeebinte charathekay ozhukaam
ചാരത്തേക്കായ് ഒഴുക്കാം......
ശ്രവണാഗ്രങ്ങളെ ആസ്നേഹഗീതികള്‍ക്കായെന്നും മാറ്റിവെക്കാം..(2)
ക്ഷയമില്ലതെന്നും ഈ ഗാനമനസ്സിനെ ത്വയ്ബക്കൊരുക്കിവെക്കാം...
സ്നേഹത്തിന്‍ ശ്രുതി നീട്ടി എന്നേ വിളിക്കുവാന്‍ ....
ക്ഷമായലെ കാത്തിരിക്കാം..സ്വപ്‌നങ്ങള്‍ നെയ്തിരിക്കാം...
( ശ്രുതി )
ഇഷ്ടം പറഞ്ഞിടുവാനല്ല...എന്നില്‍ ഇഷ്കിന്റെ പൂമരം പൂത്തില്ല...
ആശിഖ് എന്നോതാന്‍ കഴിയില്ലാ..
ഇവന്‍ ഇഷ്കിന്റെ അര്‍ഥം അറിഞ്ഞില്ല...(2)
ആശിഖീങ്ങള്‍ നാളെ കൈകള്‍പുണരുമ്പോള്‍...
ആശയാല്‍ അരികത്ത് നില്‍കുവാന്‍ മാത്രം...
ഈ ഗായകന്റെ അഭിലാഷ ഗാനം...
( ശ്രുതി )
നെഞ്ച് പിലര്‍ന്നുള്ള പാട്ടുണ്ട്...പണ്ട് മൊഞ്ചുള്ള സ്നേഹത്തിന്‍ കഥയുണ്ട്...
കെഞ്ചി കരഞ്ഞോരേ അറിവുണ്ട്...റൗള തഞ്ചം തുറന്നോരേ പുകളുണ്ട്..(2)
ആ ധന്യ ചരിതങ്ങള്‍ ഖല്‍ബില്‍ നിറഞ്ഞപ്പോള്‍ ...
ഒഴുകിയ അഭിലാഷ ഗീതികള്‍ മാത്രം ...
ഈ ഗായകന്റെ അഭിലാഷ ഗാനം...
( ശ്രുതി )
Post a Comment