ത്വാഹാ നിലാവേ (lyrics) Thwaha Nilave

🌹 *ത്വാഹാ നിലാവേ*🌹 

ത്വാഹാ നിലാവേ...
യാസീൻ പൊലിവേ...
ഇശ്ഖിൻ മധു മലരേ...ദൂതരേ...
ശൗഖിൻ നിറ ദീപമേ..ആദിലേ...
നൂറായ് ഉദിത്തവരേ...
            *(ത്വാഹാ)*

അമ്പവനേകിയ ഇമ്പകനിയേ...
ആഖിർ നബിയായ് വന്ന മധുവേ... *(2)*
മുജ്തബയായവരേ...
മുജ്തബയായവരേ..നിധിയെ 
മുർതളയാ നബിയേ..കനിയെ...
കനവിൽ വരാത്തതെന്തേ...
               *(ത്വാഹാ)*

ആശ്രിതർക്കെന്നും ആശ്രയമല്ലേ...
ആശിഖിനെന്നും ആശയതല്ലെ... *(2)*
ഇൽമിൻ നറുനിലാവേ...
ഇൽമിൻ നറുനിലാവെ..
ഹബീബേ...ഇശ്ഖായ് വരുമലരേ...നസീബേ 
കനവിൽ വരാത്തതെന്തെ...
                *(ത്വാഹാ)* *-2*


/ *✍🏽മദീനയുടെ👑വാനമ്പാടി*