അന്നു ബദറിൽ സവാദോരിലാശയേറി (lyrics) Annu badharil സ്നേഹാമൃതം

 

🌹 *സ്നേഹാമൃതം*🌹


 *Lyrics:ശിഹാബുദ്ധീൻ ബാഖവി* 


അന്നു ബദറിൽ സവാദോരിലാശയേറി

അങ്ങിനുടലോടുടൽ ചേർത്താ പൂതി മാറ്റി

ഇന്നിവനാ കഥയോർത്ത് കരഞ്ഞു പോയി

എൻ്റെ നബിയോരെ പുണരാൻ എന്തുവഴി--

എനിക്കെന്തു വഴി ...

      അന്നു ബദറിൽ ....

                   ( *അന്നു* *ബദറിൽ* )


(യോഗ്യതയില്ലെന്നിവ ന്നറിയാം

രോഗീ എനിക്കങ്ങ് തുണയായിടാൻ (2)

(ഷിഫയാണെനിക്കങ്ങ്

ഷാഫീ റസൂലങ്ങ് (2)

കനവോരമാ മുഖം കാത്തിരിക്കാം-

ഞാൻ കാത്തിരിക്കാം

*........................................*


(സ്വലവാത്തൊരാനന്ദ ഹരമാകണം

സ്വരരാഗ താളങ്ങൾ അങ്ങാവണം (2)

(കൊതിയാണെനിക്കങ്ങ്

ഖൽബാശ പൂവങ്ങ് (2)

കരുണാർദ്ര മനസേ ഞാൻ കാത്തിരിക്കാം-

ഞാൻ കാത്തിരിക്കാം ....

*............................................*


(അവസാന കാഴ്ച്ചയതങ്ങാവണം

ആ പൂമുഖം നോക്കി കൺചിമ്മണം (2)

(ഖബറിൽ എനിക്കങ്ങ് 

തുണയേക്കുവാനങ്ങ് (2)

വന്നെങ്കിൽ വിജയം കൈവരിക്കാം-

 ജയം കൈവരിക്കാം .....

അന്നു ബദറിൽ ....

         *(അന്നു ബദറിൽ)*


/ *✍🏽മദീനയുടെ👑വാനമ്പാടി*