സ്നേഹത്തിൻ തേൻകരമെൻ (lyrics) Snehathin then karamen

🌹 *സ്നേഹത്തിൻ തേൻകരമെൻ* 🌹

സ്നേഹത്തിൻ തേൻകരമെൻ താരകപൂ ത്വാഹ നബി....
സത്യത്തിൻ തേരിലൊരു ചന്ദ്രമുഖം ത്വാഹ നബി.... ×2

ഖൽബിൻ്റെയുള്ളിലൊരു കനകനിധി എൻ്റെ നബി...
കാരുണ്യ കാൽപടവിൽ കൈപിടിച്ച കാമിൽ നബി... 
                          [സ്നേഹത്തിൻ...]

ആലങ്ങൾ പാടിടുന്ന മദ്ഹുകളിൽ മുത്ത്നബി...
ആരംഭത്തോടെ മനസോതിടുന്ന നാമം നബി...×2

ജന്നത്തിൻ,, ജന്നത്തിൻ,, ജന്നത്തിൻ,, വാതിലിലെ തങ്ക ലിപി ഇസ്മ് നബി...
ജല്ലജലാഹദിൻ അർശ് കണ്ട ജിസ്മ് നബി...
                          [സ്നേഹത്തിൻ...]

സൽസബീലോതി സലാമത്തരുളി സുകൃത നബി...
സാരസംപൂർണ കലാം ചൊല്ലിതന്നതാറ്റൽ നബി...×2

ഉമ്മത്തിൻ,, ഉമ്മത്തിൻ,, ഉമ്മത്തിൻ ശാഫിഅരും ഷാഹിദരും സത്യനബി...
ഉന്നത മർതബയിൽ പാറിവരും നൂറ് നബി...
                        [സ്നേഹത്തിൻ...2]

നൂറേ പൂമതി.. അങ്ങുറങ്ങും സന്നിധി..
പതിമദീനാ പൊൻ തട്ടിൽ ചെന്നണയാൻ കൊതി... ×2

സുരപതിസരണി.. സുകൃതം വിതച്ചൊരു ധരണി..
 സുബ്ഹാൻ്റെ സമ്മാനം തിരുഗുരു മദനി...×2

അഖിലലോക സയ്യിദി.. അകമിലെ മഹൽനിധി..
ആറ്റലേ മുഹമ്മദി..
അർശിലും മഹോന്നതി.. ×2

ആദിയോനാദരിത്തെ ത്വാഹ റസൂല്...
അവരുടെ ചെയ്തികളിൽ എന്തൊരു ചേല്...
അറിവിൻ നിറകുടമേ സ്നേഹനിലാവ്...
(അഴകിൽ പൂത്തുലഞ്ഞ പൗർണമി രാവ്...×3).

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
/✍🏻മദീനയുടെ👑വാനമ്പാടി