സ്നേഹ നിധിയെ കാണുവാൻ (lyrics) Sneha Nidhiye Kanuvaan

🌹സ്നേഹ നിധിയെ കാണുവാൻ 🌹

സ്നേഹനിധിയെ കാണുവാൻ ഞാൻ കൊതിക്കുന്നേ...
മോഹമോടെ എന്നുമെന്നും ഞാനുരക്കുന്നേ...
പാൽ നിലാവിൻ പൂ നിലാവ് എന്തൊരഴകാണ്...
പുഞ്ചിരിക്കും പൂമുഖം കാണുമെന്നാണ്...

      (സ്നേഹനിധിയെ)

ഒരു വട്ടം കനവിലൊന്നണയുന്നു നബിയെ ...
ഒരുപാട് കൊതിക്കുന്നു അരിമുല്ല മണിയെ... (2)

എനിക്കൊന്നാ ചിറകൊന്ന് കനിഞ്ഞെങ്കിൽ നബിയെ...
ഒരുവട്ടം പറന്നു ഞാൻ
 വരുമല്ലോ നബിയെ ...
കനവിലും നിനവിലും ആ മുഖമാണ് ...
കഥയറിഞ്ഞ് കനിയണം എൻ മുറാദാണ് ...

       (സ്നേഹനിധിയെ)

മദീനത്തെ മണി വാതിൽ ഒരിക്കൽ വന്നണയും
മഹ്ബൂബെ സലാം ചൊല്ലി അദബിൽ ഞാനിരിക്കും ... (2)
മദീനത്തെ മണൽത്തരിയെടുത്തു ഞാൻ പുണരും...
മതിയോളം മതിമുത്തം അവിടമിൽ ചാർത്തും...
ചാർത്തി ഞാൻ നിർത്തിയെന്റെ ആശ തീർക്കുമ്പോൾ ...
ആശിഖിന്റെ ആശ വീട്ടി നീ വിധിക്കല്ലാഹ്...

     (സ്നേഹനിധിയെ)


/✍ മദീനയുടെ 👑വാനമ്പാടി