കാലം പോയ പോക്ക് (lyrics) Kalam poya pok

കാലം പോയ പോക്ക് 
കൺ തുറന്നു നോക്കിട് 
കാണും കണ്ണിലിരുണ്ട ലോകത്തിൽ സുന്ദരകാഴ്ചകൾ 
             (------)
ബന്തു ബന്ധം മാറി 
ബന്ധനങ്ങളെറി 
പന്തു പോലെ ജീവിതങ്ങൾ അമ്മാന മാടി 
പുഞ്ചിരികൾ മാറി 
വഞ്ചനയിൽ കൂറി 
നെഞ്ചു കീറി സാഹോദര്യം കൊലകളമായി 
നിധി തേടി അണയുവാൻ 
അഭയത്തിൻ കരം തരാൻ 
എങ്ങുപോകും കറുത്ത ലോകത്തെ പാവം ജന്മങ്ങൾ 
                 (-----)
പട്ടണങ്ങളെറി പട്ടിണിയും കൂടി 
പെട്ടുപോയി ജീവിതങ്ങൾ നെട്ടോട്ടമോടി 
സ്വപ്നലോകം തേടി കഷ്ട്ടതകൾ പേറി 
നഷ്ട്ടമായി ആയുസിന്റെ സുന്ദരപാതി 
ഞാനും നീയും നമ്മളല്ലേ 
നമ്മോളൊന്നു ചേരുകില്ലേ 
നമ്മോളൊന്നു ചേരുകിൽ ഭൂമിയിൽ നന്മ പൂക്കുകില്ലേ.... 
                (-----)