പതിനാലു നൂറ്റാണ്ടുകൾക്കപ്പുറം (lyrics) Pathinalu Nootyandukalk appuram

🌹 *പതിനാലു നൂറ്റാണ്ടുകൾക്കപ്പുറം* 🌹

പതിനാലു നൂറ്റാണ്ടുകൾക്കപ്പുറം .... പരിശുദ്ധ മരുഭൂമിയിൽ ....
പിറന്നോരോമന പൈതൽ ....
അബ്ദുള്ളാ ദമ്പതികൾക്കള്ളാഹു നൽകിയ ...
സ്വല്ലള്ളാഹു അലൈഹി വസല്ലം 
സ്വല്ലള്ളാഹു അലൈഹി വസല്ലം (2)
(പതിനാലു നൂറ്റാണ്ടു )
നിലയില്ലാതൊഴുകിടുന്ന നദിയല്ലോ തിരുമനസ്സ് .... നദിയല്ലോ.... തീരുമനസ്സ് ....
നിറഞ്ഞിട്ടും ഒഴുകാനൊരു
കടലല്ലോ അവർ ശിരസ്സ് ..... കടലല്ലോ അവർ ശിരസ്സ് ..... (നിലയില്ലാതൊഴുകിടുന്ന )
ലോകം കണ്ടൂ ......
മുത്ത് നബിയേ കണ്ടൂ ....
വചനം കേട്ടൂ .....
മന്ത്രദ്വനികൾ കേട്ടൂ......
ഇരുൾ നിറഞ്ഞ പാരിലാകെ പ്രഭ ചൊരിഞ്ഞൂ ....
ഇരുൾ നിറഞ്ഞ പാരിലാകെ പ്രഭ ചൊരിഞ്ഞൂ .... പ്രഭ ചൊരിഞ്ഞൂ .... പ്രഭ ചൊരിഞ്ഞൂ .....
(പതിനാലു നൂറ്റാണ്ടുകൾക്കപ്പുറം)
പാരാകെ പടർന്നൊരാ തണലല്ലോ തിരുപാദം .... തണലല്ലോ തിരുപാദം ....
തേനൂറും മധുരമല്ലോ
റസൂലിന്റെ തിരുനാദം .... റസൂലിന്റെ തിരു നാദം ...
(പാരാകെ പടർന്നൊരാ )
മക്ക കണ്ടൂ ..... മദീന കണ്ടൂ .... ഉദയം കൊണ്ടൂ .... അസ്തമയം പൂണ്ടൂ .....
 ഇരുൾ നിറഞ്ഞ പാരിലാകെ പ്രഭ ചൊരിഞ്ഞൂ .... ഇരുൾ നിറഞ്ഞ പാരിലാകെ പ്രഭ ചൊരിഞ്ഞു .... പ്രഭ ചൊരിഞ്ഞൂ .... പ്രഭ ചൊരിഞ്ഞു ....
(പതിനാലു നൂറ്റാണ്ടുകൾക്കപ്പുറം )

/ *✍🏽മദീനയുടെ👑വാനമ്പാടി*