മുത്തായ മുസ്ത്വഫ തങ്ങൾ. (lyrics) Muthaya Musthafa Tangal

*🌹മുത്തായ മുസ്ത്വഫ തങ്ങൾ.🌹* 

മുത്തായ മുസ്ത്വഫ തങ്ങൾ.
അന്തിയുറങ്ങും നേരത്ത്.
മുത്താറ്റൽ നബിയെ വധിക്കാൻ.
ശത്രുവണഞ്ഞു ചാരത്ത്. ×2

സത്തായ ത്വാഹയുറങ്ങി.
പൊലിവർ സ്വിദ്ധീഖോടൊത്ത്.
അലിവിൻ്റെ ദൂതരുമന്ന്.
മക്ക വെടിഞ്ഞു മുന്നിട്ട്.

             [മുത്തായ മുസ്ത്വഫ......]

സൗറിനകത്തൊരുമിച്ച്.
കൂരിരുളിൻ മറയത്ത്.
ഹഖ് ഉടയോൻ്റരുൾ കേട്ട് സുജൂദിൽ വീഴുന്നേ... ×2

കുരുന്നു മാടപ്രാവുകളകിലം നബിയിൽ കൂട്ടിനിരുന്നേ..
ചിലന്തി വീട് പണിഞ്ഞത് കണ്ട് ഖുറൈശിയും വിട്ട് പിരിഞ്ഞേ..

റാഹിമിൽ നബിയോരുര ചെയ്തിട്ട്...
ആ... ആ... ആ...

              [മുത്തായ മുസ്ത്വഫ......]


പാവന മണ്ണിലലിഞ്ഞ്...
പാലകനേകിയ മുത്ത്...
ത്വയ്ബ ശ്വസിച്ച് സുഗന്ധമലർ പൂ സാഅത്ത്... ×2

ഖൽബുള്ളിൽ സ്തുതി ഈണമിരങ്ങി, സ്വലാത്തിൻ ഈണമിറങ്ങി...
കണ്മറയത്തിൽ എന്റെ ഹബീബിൻ, അൻസ്വാറിൻ സ്വരം പൊങ്ങി... 

റാഹിമിൽ നബിയോരുര ചെയ്തിട്ട്...
ആ... ആ... ആ...

              [മുത്തായ മുസ്ത്വഫ......]
                                                  ×2......

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
/✍🏻മദീനയുടെ 👑 വാനമ്പാടി