അല്ലാഹുവിന്റെ അന്ത്യ പ്രവാചകർ (lyrics) Allahuvinte Andhya Pravajakan



🌹 *അല്ലാഹുവിന്റെ അന്ത്യ പ്രവാചകർ* 🌹

അല്ലാഹുവിന്റെ അന്ത്യ പ്രവാചകർ കൺമണി ത്വാഹാ റസൂലുള്ളാഹ്...
അൽഅമീനിൻ്റെ സൗരഭ്യമേറുന്ന മദ്ഹിന്നൊരു നാളും അതിരില്ലാ... 

മദനീ സുഗന്ധം...
മരുവിൽ വസന്തം...
മരുവിൽ വിരിഞ്ഞ നിലാമുല്ലാ...
കൊതിയേറും ചന്തം...
കവിളിൽ സുഗന്ധം...
മരുവിൽ വിരിഞ്ഞ നിലാമുല്ലാ... 
  [അല്ലാഹുവിന്റെ....]

പകലോൻ മറഞ്ഞാൽ...
ഇരുളെത്തി നിന്നാൽ...
ഇവനുള്ള തെളിയാണ് ത്വാഹാ റസൂൽ...
പരലോകം വന്നാൽ...
പതികർ കരഞ്ഞാൽ...
പൊരിയുന്ന വെയിലിൽ നിറപാനം സുറൂർ... ×2

പകലിരവുകളകമിലൊരുകി,
അധരമൊഴിയിൽ മദദ് കരുതി,
പതറിടുമിതയിവൻ്റെ കരളിൽ,
വിരുന്നൊരുക്കിയും സ്വാന്ത്വനമേകിയ നാട്,
ആ നാട്ടിൽ,, ഹബീബിൻ്റെ വീട്...                 
 [അല്ലാഹുവിന്റെ...]

അരികത്ത് റബ്ബിൻ കലിമത്തുരക്കും...
അലിവിൻ്റെ അലിവാണ് ഖാതിം റസൂൽ...
മൊഴിമുത്ത് ഖൽബിൽ മധുരം നിറയ്ക്കും...
മധുവാർന്ന ചിരിയുള്ള താജാ റസൂൽ... ×2

കതിരണിയുമിഹരിതസുവന,
സുന്ദരചാരുതയേറുന്ന മണ്ണിനു,
കഥപറയുന്ന കാറ്റിന്ന് ചേലുള്ള,
താരങ്ങൾക്കൊന്നാകെ പാടാനറിയുന്ന പാട്ട്,
നബിയോർക്ക്,, കോർത്ത്സ്വലവാത്ത്...
  [അല്ലാഹുവിന്റെ....]×2

 / *✍🏽മദീനയുടെ👑വാനമ്പാടി*