അറിവൊഴുകിയ കാലം (lyrics) Arivoyukiya Kalam

🌹 *അറിവൊഴുകിയ കാലം* 🌹

അറിവൊഴുകിയ കാലം ഓർത്തേ പാപി കരഞ്ഞൂ ....
അലി വിൻ തിരു ദൂദരെ ഓർത്തെൻ ഖൽബ് പിടഞ്ഞൂ ....
അനുരാഗ പൂമഴ പെയ്ത ഹബീബിന്നോരം .....
കൊതിയാലെ ഹതഭാഗ്വൻ മിഴികൾ നിറഞ്ഞൂ ..... 

( അറിവൊഴുകിയ കാലം )

പ്രിയ നബിയിൽ ജീവിതമർപ്പണ മേകിയ അസ്ഹാബോർമകളെ ....
പ്രഭയിൽ അഭിവാദനമോതിയ അൻസാറിൻ അനുരാഗമേ ..... (2)
മിഅ്റാജിൻ യാത്രയിൽ ആ പ്രണയമാലെ തേങ്ങീലേ .....
തിരു പ്രേമി ബുറാഖിന്നായ്
കണ്ണുനീരിൽ മഷി ചേർത്തില്ലേ..... (2)
അനുരാഗം എന്താണെന്നറിയാത്തൊ പാപി ഞാനേ....

(അറിവൊഴുകിയ കാലം)

ദുനിയാവിൻ സുഖമിലലിഞ്ഞീ പാപികളെന്നും നീങ്ങുന്നൂ .....
ദുരിതങ്ങൾ ഉമ്മത്തിന്നായ്
പേറിയ നൂറെ മറക്കുന്നു .... (2)
കാലങ്ങൾ പിന്നിലാ ഞാൻ
കാതങ്ങൾ ദൂരെയാ ....
കാണാൻ കൊതിയേറിയേറി ....
പാടിടുന്നൂ ഹാദിയാ.... (2)
കനവിൽ വന്നെത്തിടാമോ
തിങ്കളേ മെഹബൂബിയാ ....

( അറിവൊഴുകിയ കാലം ) (2)

/ *✍🏽 മദീനയുടെ👑വാനമ്പാടി*