ദൂരെ ദൂരെ മാ മദീന തീരമേ (lyrics) Dhoore dhoore ma madheena theerame

🌹 *ദൂരെ ദൂരെ മാ മദീന തീരമേ* 🌹
Lyrics:Rashid Calicut

ദൂരെ ദൂരെ മാ മദീന തീരമേ
കണ്ണു നട്ട് കത്തിരുന്ന സ്നേഹമേ 2
റസൂല് തങ്ങളെ, ഇട നെഞ്ചിനുള്ളിലായ് 
ചേർത്തു വെച്ച് ഇശ്ഖ് തീർത്ത ലോകമേ...

ഹിമകണം പൊഴിയുമാ
തനുവിലെ തെന്നലായ്
നൂറ് നൂറേ മുഹമ്മദരേ...2

രി ഗ രി ഗ സരി സരി നീ സ രീ ര സാ..2

മദീനത്തെ മണ്ണ് നബിക്കായ് ഒരുക്കി
കാത്തില്ലെ അൻസ്വാറുകൾ...
അകലേ ഹബീബിൻ തിരു നൂറ് കണ്ട്
വസന്തം വിരിഞ്ഞില്ലയോ...

കണ്ണു നീര്‍..തുള്ളികൾ..
പൊഴിയുമാ..വേളയിൽ..
കിനാപൂ...വിരിയുന്ന പോലെ
മുത്ത് ത്വാഹാ റസൂലുള്ള വന്നൂ.....

   (ഹിമകണം....)

കിനാവിലൊന്ന് കാണണം റസൂലരെ...
കാണുകിൽ വേറെയെന്തിനേറേ...
കണ്ടവർ സ്വയം മറന്നതല്ലേ...
കാത്തിരുന്ന് കാത്തിരുന്ന് ഞാനേ...

ഏഴ് ലോകം നിറഞ്ഞുള്ള നൂറ്
എന്റെ കണ്ണിൽ നിറയുന്നതെന്നാ...

പ്രണയമേ നബീ..
അനുരാഗ സന്നിധി
ഖൽബിനുള്ളിലായ്
കാത്ത പൊൻ നിധി..

ആ റൂഹ് തേടുകിൽ
ജന്നതാണേ വഴി.....

 (ഹിമകണം)

/ *✍🏽മദീനയുടെ👑വാനമ്പാടി*