ഇരുളാർന്ന കാലത്ത് (lyrics) Irularna Kalath




🌹 *ഇരുളാർന്ന കാലത്ത്* 🌹

ഇരുളാർന്ന കാലത്ത്.... ഒളിവായ് മരുഭൂമിയിൽ... ഉദിച്ചുളള റസൂലരേ അന്ത്യ പ്രവാചക ദൂതരേ..2
ആകലോഗ... സയ്യിദീ...
അവരാറ്റലായുളളാ നിധീ....
ആദിയോ-നാദ്യം അമിഴ്ത്ത
ആദരാ പൊന്നൂറൊളി..
ആലമാകെ വാഴ്ത്തിടുന്ന 
അശ്റഫുൽ അൽക്കാം നിധീ..
               (ഇരുളാർന്ന കാലത്ത് )

(ഇരു ജഗത്തിനും നായികർ..
അരുമ നിറയും പൂഖമർ..
ഇറയവനരുൾ ചെയ്ത വഴിയിൽ 
വഴി നടത്തിയ നബിയവർ...(2)

ആലിലും അസ്ഹാബിലും 
അവർ സ്രഷ്ടാ പദവി- നല്‍കീയേ...
ആസൃദർ കാശ്വാസമായി നബി 
കരുണ തീർത്തം ഏകിയേ...
അത്തറിൻ സൗരഭ്യമേ....
ഉത്തമർ തെളി ദീപമേ...
يا محمد يا مبشر يا مزمل مصطفى... 
(صلى الله على محمد 
صلى الله عليه وسلم )2
                    (ഇരുളാർന്ന കാലത്ത്)

(സാര സുന്ദര ജീവിതം..
സർവ സത്തിനും ശോഭിതം...
സപ്തവാനം മേഘരാവിൽ 
താണ്ടി വന്നതും അത്ഭുതം...)2

സാഗരം മഷിയാക്കിയാലും
തീരുകില്ലനി നബിപുകൾ...
സാന്ത്വന കടലിൽ വസിക്കാൻ 
സാഗരം പാടുന്നിവൻ...
സാബിഹുൽ മിഹ്റാജവർ...
സ്വാദിഖുൽ ബസ്തൂക്കവർ..
يا محمد يا مبشر يا مزمل مصطفى... 
(صلى الله على محمد 
صلى الله عليه وسلم )2
                        (ഇരുളാർന്ന കാലത്ത്)


/ *✍🏽മദീനയുടെ👑വാനമ്പാടി*

 *🅰️LRashfa Media* 🌠