ഇത്തിരി പോലും (lyrics) Ithiri polum

ഇത്തിരിപോലും ഹൃത്തിന് സാന്ത്വന ഇല്ലാ മക്കത്ത്-
മുത്തു നബിക്ക്ﷺ അള്ളാഹു കൊടുത്തൊരു ഉത്തമ സൗജത്ത്‌.......
അവരുടെ പേര് ഖദീജത് رضي الله عنها....
സ്വത്തും മുതലും മറ്റുപ്രതാപവും എല്ലാം വിട്ടിട്ട്....
കത്തിടു മൊരുമെഴുകായ് അവർ ദീനിനെകാത്തത് ശുഹ്രത്തു-
ജന്നത്തിലെ ദാത്തുൽ ബൈത് 
( ഇത്തിരിപോലും....)
പണ്ടെന്ന കച്ചവടത്തിന് പോകും വഴിയോരത്ത്...
മേഘക്കൂട്ടം തണലിട്ട വാർത്തയറിഞ്ഞൊരു നേരത്ത്...
തൊണ്ടവരണ്ടിടുമാ മരുഭൂമിയിലെ ചൂടിന് നേരത്ത്..
കണ്ടുഒരു മാമരമുടനെ പച്ചപുതച്ചജബും തീർത്തു...
പിന്നെ..മടിച്ചില്ലാ.... ബീവി ഖദീജത്رضي الله عنها
ഖാനൂത്തുരയാന്നായ് മൂന്നാമനെ വിട്ട് 
അഹ്ദവനരുമാ മുഹമ്മദ്ﷺനരുളിയ സ്വത്താണ് ഈ മുത്ത്‌...
ആ തിരു മഹിളകളന്ന് മുതൽക്ക് ദീനിന് സമ്പത്ത്‌...
ദീനിന് സമ്പത്ത്‌...

ഇത്തിരിപോലും........

(ഇത്തിരിപോലും)

വഹിയ്യിന്റെ ഉറവ തുറക്കാൻ ജിബ്‌രീൽ عليه السلام വന്നരികത്ത്-
വിറകൊണ്ട് റസൂലിനെﷺയേന്തി ബീവിرضي الله عنهاചെന്നൊന്നേരത്ത്
വഴിനീളെ ചെന്നതുമവിടെ ഉണ്ടല്ലോ വറക്കത്തു
ചെണ്ടായ ഖദീജرضي الله عنهاപറഞ്ഞ നാമൂസെന്നറിയിത്ത്
 സുന്ദര ഇസ്ലാമിൻ ആദ്യ മലർമൊട്ട്....
ചിന്തയിലും ചൊടിയിൽ അതിർപ്പ മേകീട്ട്
പിരിഞ്ഞൊരാ വധുവിനെ പുകൾപാടാ തുരു ദിനമില്ല നബിമുത്ത്‌ﷺ
അഷ്റഫ്നബി ﷺയുടെ കരളിൽ അവരോടത്ര മുഹബ്ബത്ത്‌.....
അത്ര മുഹബ്ബത്ത്‌...

ഇത്തിരി പോലും......

(ഇത്തിരിപോലും...)