റസൂലേ റസുലേ (lyrics) Rasoole Rasoole

🌹 *റസൂലേ റസുലേ* 🌹

റസൂലേ റസുലേ....
അശ്റഫുൽ ഖൽക്ക് റസൂലേ .... 
അന്ത്യ ദൂതരേ റസൂലേ ....
അഹമ്മദ് നബിയെ റസൂലേ .... (2)

യാ റബ്ബി സ്വല്ലി അലാ മുഹമ്മദ് മുൻജിൽ ഖലാ ഇക്കി മിൻജഹന്നം ..... മുൻജിൽ ഖലാഇക്കി മിൻ ജഹന്നം ....(2)

(റസൂലേ )

എന്ന്കാണും ഞാനെന്റെ മുത്ത് നബിയെ .... മുത്ത് നബിയെ ....
എന്റെ ഖൽബിലെ തങ്ക തിങ്കളൊളിയെ .... തിങ്കളൊളിയെ .... (2)

മദ്ഹ് ചൊരിഞ്ഞ് തന്നു ഉമ്മ അൽ അമീനാം തങ്ങളെ .... അൽ അമീനാം തങ്ങളെ ....
മഹിമയോതി തന്നു ബാപ്പ ആറ്റലിൻ ഗുണങ്ങളെ .... ആറ്റലിൻ ഗുണങ്ങളെ .... 

പൂതി നെഞ്ചിലേറയുണ്ട് റൗള കാണുവാൻ .... റൗള കാണുവാൻ .... (2)
(റസൂലേ)

അന്ന് മഹ്ശറാ തിരു വൻ സഭയില് .... വൻ സഭയില് ....
ചെന്ന് കാണുമാ തിരു ഹൗളിൻ മുന്നില് .... ഹൗളിൻ മുന്നില്.... (2)

(മദ്ഹ് ചൊരിഞ്ഞ് തന്നു ഉമ്മ )

ഹൗളുൽ കൗസറിന്റെ പാനം നൽകണേ ഹബീബ് .... നൽകണേ ഹബീബ് .... (2)

(റസൂലേ)

 *✍🏽 മദീനയുടെ👑വാനമ്പാടി*