ത്വയ്ബ വിശേഷം (lyrics) Thwaiba Vishesham

🌹 *ത്വയ്ബ വിശേഷം.* 🌹
രചന: *മൻസൂർ കിളിനക്കോട്* 



കനകം .... വിളയും .... ത്വയ്ബ വിശേഷമേ ....
ഖൽബിൽ .... നിറയും ....
ത്വാഹാ സുഗന്ധമേ... (2)
വാനിന്റെ ചോട്ടിൽ
പൂന്തേനിന്റെ കൂട്ടിൽ
വീശുന്ന ഗന്ധം മന്ദാരപ്പൂ ചന്ദം .....

( കനകം .... വിളയും ....)

അഭിലാഷം നബി ത്വാഹാ ..
അപദാനം പാടാം ....
അകതാരിൽ നബിയോരിൽ .....
അനുരാഗം കൂടാം ... (2)
വേദത്തിൻ നാദങ്ങൾ ഒഴുകിയില്ലേ ....
ദൂതരേ പാദങ്ങൾ ഏറ്റതല്ലേ ....
ഭൂമി ലോകം സ്നേഹമന്ത്രം പുണർന്നതല്ലേ ....

( കനകം ..... വിളയും ....)

ആ സ്നേഹത്തിൻ ബഹറിൽ അലിയേണം ത്വാഹാ .....
അവിടത്തെ തിരു കാവ്യം
അറിയേണം ത്വാഹാ ... (2)
പൂമരക്കൊമ്പിലെ നാദ സുമം ....
 പൂകിടാൻ എന്നുമേ എന്റെ ശ്രമം ....
ഭൂമി ലോകം സ്നേഹ മന്ത്രം പുണർന്നതല്ലേ .....
( കനകം .... വിളയും ....) (2)

/ *✍🏽മദീനയുടെ👑വാനമ്പാടി*