മധുര പൂവാണെൻ മഹബൂബിൻ മദീനാ (lyrics) Madhura poovanen mehaboobi madheena

Song link


🌹 *മധുര പൂവാണെൻ മഹബൂബിൻ മദീനാ* 🌹

ഹബീബേ റസൂലേ,,, ആലമിൻ നേതാവേ...
അംബിയാ രാജവേ,,, ഖാതിമുന്നബി...

മധുര പൂവാണെൻ മഹബൂബിൻ മദീനാ...
മഹിയിൽ ബദലില്ല തിരു ബലദുൽ അമീനാ... ×2

മണിഗേഹം മാനത്തെ താരം പോൽ സീനാ...×2
മശ്ഹൂറാണാ നാട് മനതാരിൽ ഫീനാ...×2

അരുമ റസൂൽ നാട്... അനുഗ്രഹമാം മേട്...
അലിവരുളും വീട്...
അജബുകളൊരുപാട്...

ശുബഷോഭിത സുന്ദര സുകൃതവിദാനം മദീനാ...
വരിയിലൊതുങ്ങില്ല മഹിത മദീനാ...
വചനമിലോ അതിരില്ലഴകു മദീനാ...

മദീന മദീനാ...

[മധുര പൂവാണെൻ...]

മണിമുത്ത് നൂറിന്ന് മർഹബ പാടിയ പൂന്താനം...
മാണിക്യക്കല്ലിന്ന് മന്നവനേകിയ സമ്മാനം...×2

മാനവ കോടികളിൽ മനമിലലിഞ്ഞ മഹാസ്ഥാനം...
മാനസം തേങ്ങുമ്പോൾ മദദ് കനിഞ്ഞിടുമാ സ്ഥാനം...

മഹിത റസൂൽ ഭവനം...
മദദരുളും സുവനം...
മഹനീയമി സദനം...
മഹിമകളീ ഗമനം...

അനുരാഗമകങ്ങളിലഭയവിദാനം മദീനാ...
വരിയിലൊതുങ്ങില്ല മഹിതമദീനാ...
വചനമിലൊ അതിരില്ലഴകു മദീനാ...

മദീന മദീനാ....

[മധുര പൂവാണെൻ...]

പരിശുദ്ധ മദീനത്ത്... പകലോനണയും നേരത്ത്...
പ്രഭശൊഭിത മുറ്റത്ത്...
പതറിമറിഞ്ഞ ജമാൽ മുത്ത്...×2

പരിപാവന ചാരത്ത്...
പലരുമണഞ്ഞൊരു സമയത്ത്...
പരിപൂർണ സലാമത്തിൻ...
പരിമളമേകിയ‌ ഹള്റത്ത്...

അരുമ റസൂൽ നാട്...
അനുഗ്രഹമാ മേട്...
അലിവരുളും വീട്...
അജബുകളൊരുപാട്...

ശുബഷൊഭിത സുന്ദര സുകൃതവിദാനം മദീനാ...
വകിയിലൊതുങ്ങില്ല മഹിത മദീനാ...
വചനമിലോ അഴകില്ലതിരു മദീനാ...

മദീന മദീനാ.....
[മധുര പൂവാണെൻ...2]

 / *✍🏻മദീനയുടെ👑വാനമ്പാടി*