മൂന്നാം ക്ലാസ്സ്‌ മുതൽ ഉള്ള കുട്ടികൾക്ക്👇 / നബിദിനം സ്പെഷ്യൽ👇 നബിദിന കുട്ടി പാട്ടുകൾ വരികളോട് കൂടെ എളുപ്പത്തിൽ പഠിക്കാൻ...

മൂന്നാം ക്ലാസ്സ്‌ മുതൽ
ഉള്ള കുട്ടികൾക്ക്👇

മുത്തിലും മുത്തായ
മുത്ത് മുസ്തഫ
സ്വല്ലള്ളാഹ്...
മക്കയെന്ന പുണ്യ നാട്ടിലെ
മരതകം നൂറുള്ളാഹ്...
മദീനയിൽ മയങ്ങിടും
മുഹമ്മദ്‌ സ്വല്ലള്ളാഹ്...
മഹ്ശറിൽ ശഫാഅത്തിലെ
മാണിക്യം നബിയുള്ളാഹ്...
മുസ്ത്വഫാ നബിന്റെ കൂടെ
സ്വർഗ്ഗമിൽ ചേർക്കള്ളാഹ്...
മഹനീയ നേതാവിനെ
സ്വപ്നമിൽ കാട്ടള്ളാഹ്...

---------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------

മക്കാ ദേശത്ത് ഒരു നാളിൽ
പിറവിയെടുത്തൊരു പൂമുല്ല
പുഞ്ചിരി തൂകും വദനവുമായ്
വന്ന് ഉദിച്ചൊരു പൂമുത്ത്
അജ്ഞതമുറ്റിയ കാലത്ത്
ഇരുളിൽ കഴിയും ദേശത്ത്
അറിവിൻ നിധിയാം വന്നൊരു
മലര്
മുത്ത് മുഹമ്മദ്‌
സ്വല്ലള്ളാഹ്
കുഞ്ഞ് പിറന്നത്
പെണ്ണായാൽ
കുഴിച്ച് മൂടും കാലത്ത്
കാരുണ്യത്തിൻ
സന്ദേശവുമായ്
കരുണ കടലായ് വന്നൊരു ഖമറ്

----------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------

പലരും മദീന നടന്നതാ
പരിഹാരം നേടി പിരിഞ്ഞതാ
പതറാതെ ജീവിത വഴിയിലും
പ്രഭു മാത്രമായ് നിറഞ്ഞതാ
പരിശുദ്ധി പൂണ്ടീ
മിഴികളൊന്ന്
മദീന വർണ്ണം ചൂടണം
പിരിയുന്ന നോവായ്
അകമുരുകി
മദീന മൺതരി കാണണം

----------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------

കനിവിൻ ഉടയവനെ
അൽ അമീൻ നബി
റബീഉൽ അവ്വൽ മാസം
മീലാദുന്നബി മീലാദുന്നബി
പുത്തൻ ഉടുപ്പണിയാം
പള്ളിയലങ്കരിക്കാം
ത്വലഅൽ ബദ് റു
അലൈനകൾ പാടാം
അലൈനകൾ പാടാം
പ്രപഞ്ച സൃഷ്ടികളിൽ
കാരുണ്യം ചൊരിഞ്ഞിടാം
നന്മകൾ ചെയ്തീടാം
വിനയാനിതരാകാം
ത്വാഹ റസൂൽ നബി
ത്വാഹ റസൂൽ നബി

---------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------

പുന്നാര നബിയുടെ മീലാദ്
നാള്
കുഞ്ഞുങ്ങൾ ഞങ്ങൾക്കിന്ന്
സന്തോഷ നാള്
മക്കയിൽ പിറന്നുള്ള പുണ്യ
റസൂല്
മദീനയിൽ ഉറങ്ങുന്ന തിങ്കൾ
ഹബീബ്
അസ്സലാമു അലൈക്ക യാ
റസൂലള്ളാഹ്
അസ്സലാമു അലൈക്ക യാ
ഹബീബള്ളാഹ്
2
റബീഉൽ അവ്വൽ പന്ത്രണ്ട്
നമ്മുടെ നബിയുടെ ജന്മദിനം
മൗലീദ് ഏറെ ചൊല്ലേണം
നിത്യവും സ്വലാത്ത്
ചൊല്ലേണം
മുത്തിൻ ചാരെ എത്തേണ്ടേ
സ്വർഗത്തിൽ ഒരുമിക്കേണ്ടേ

----------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------

മദ്ഹുറ്റ ത്വാഹ റസൂലിന്റെ
പൊന്നൊളിയായൊരു പിറവിദിനം
അഖിലങ്ങൾക്കാകെയും
സന്തോഷം
ആരംഭ പൂവിന്റെ ജന്മ ദിനം
ആദിയിലാകയുമാനന്ദം
ആവേശം തിര തല്ലുമാനന്ദം
കാമിലർ നബിയിതിലാനന്ദം
മദ്ഹായ് മിന്നിടും പൊൻ
സുദിനം
അർശിലുമാകെയിലാവേശം
കുർസിലും തിരതല്ലുമാവേശം
ആലമിലാകെയുമാവേശം
മദ്ഹായ് മിന്നിടും പൊൻ
സുദിനം

----------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------

മക്കാ മണലുകൾ കണ്ടില്ലേ
മക്കാ കഥകൾ പറഞ്ഞില്ലേ
മക്കത്താമിന ബീവിക്കന്ന്
ഓമനകുഞ്ഞ് പിറന്നില്ലേ
മുഖ്യ ഖുറൈശിയിൽ
നിന്നല്ലേ
മുത്തൊളിയായൊരു നൂറല്ലേ
മുത്ത് മുഹമ്മദ്‌
മുസ്തഫയെന്ന
പേര് കുറിച്ച്
പിറന്നില്ലേ
മക്കയിൽ കുഞ്ഞ്
പിറന്നല്ലോ
മുത്ത് മുഹമ്മദ്‌
നബിയല്ലോ
മനുഷ്യകുലത്തിൻ നേർവഴി
കാട്ടാൻ
അള്ളാഹ് ഇറക്കിയ നബിയല്ലോ

----------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------

മാരുതനായി വീശി വന്ന്
മാറ്റൊലി സർവ്വം പടർന്ന്
മക്കയിൽ നിന്ന് കാറ്റ്
വീശിയടിച്ച്...
വീശിയടിച്ച്...
മാറ്റമേറെ വന്ന് ചേർന്ന്
മക്കയിൽ ഉദിച്ചുയർന്ന്
മുത്ത് റസൂലിൻ സ്വഭാവം
മുന്തിയതായി...
മുന്തിയതായി...
മൗത്തിനെ കുറിച്ച് പാടി
മഹ്ശറയുണ്ടെന്നുമോതി
മന്നവനിൽ ശുക്റ് ചെയ്യാൻ
മുത്ത് മൊഴിഞ്ഞ്... മുത്ത്
മൊഴിഞ്ഞ്...
മായലോകം നീ വെടിയൂ
മൗത്തിനായെന്നും തുനിയൂ
മാപ്പ് തരും നാഥനോടായ്
നിത്യമിരന്നോ...
നിത്യമിരന്നോ...
ആറ്റലാം നബി തന്റെ മോളെ
മഹതിയാം ഫാത്വിമ ബീവി
മുത്ത് റസൂലിന്റെ ഖൽബിൽ
തേനൊളി മലരേ... തേനൊളി മലരേ...
അഹ്‌ലു ബൈത്തിൻ ഉമ്മയാണേ
അരുമ പൂങ്കനി റാണിയാണേ
അഹ്മദർ തൻ കരളിനെന്നും
കുളിരൊളിയാണേ...
കുളിരൊളിയാണേ...
പുലിയലി തന്നോമലാണേ
ഫാത്വിമ പൂവേ... ഫാത്വിമ
പൂവേ...

----------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------

അജബുകൾ കണ്ട നിലാവല്ലെ...
അനീതി മാറ്റിയ നൂറല്ലെ...
അന്ധത നീക്കിയ ഖമറല്ലെ...
അസർമുല്ല തോൽക്കും
നിധിയല്ലെ...
ആലം വാഴ്ത്തും താജല്ലെ...
ആതിര തോൽക്കും ഒളിവല്ലെ...
ആഖിറ ലോക ശഫീഅല്ലെ...
ആമ്പൽപ്പൂ നിർമ്മലമല്ലെ...
ചന്ദ്രിക തോൽക്കും
ശോഭയവർ...
ചാരുത ചിന്ത നയിച്ചു അവർ...
ചൂഷണം മാറ്റിയ പൊൻ ബദ്റ്...
ചൂതാട്ടം നീക്കിയ ഖൈറ്...