ഓമന മുഹമ്മദിനെ ഓത്തിനയച്ചില്ലാ | omana muhammadine othinayachilla | Song Lyrics | Khaja Husain Wayanad
ഓത്തിനയച്ചില്ലാ...
ഓമനിക്കാന്‍ ബാപ്പ വേണം
ബാപ്പ ജീവിപ്പില്ലാ...(2)
ആമിനാബീവിന്റെ ഖല്‍ബില്‍
നൊമ്പരം പെരുത്ത്...
ആറ്റലായ മോനെയോര്‍ത്ത്
വേദന പൊരുത്ത്...
ഏറ്റ ദുഃഖം കാട്ടിടാതെ
ഓമനിച്ചണച്ച്...
ആമിനാബി പൂമകനില്‍
ചുംബനമണച്ച്...
അത്തലിന്‍ തന്‍ മുത്തു
മോനെ...
ആറ്റു നോറ്റ് പോറ്റി...
ആമിനാബി ആശയോടെ
പൂമകനെ തീറ്റി...
അങ്ങിനെ കാലം കഴിയും
കാലമൊരു നാളില്‍...
ആമിനാബിയും മകനെ
വിട്ടു പോയി വിണ്ണില്‍...
ആരുമില്ലാതേകനായി
ഭൂമിയില്‍ നബിയുള്ളാ...
ആറുവയസ്സായകാലത്താറ്റലര്‍
നബിയുള്ളാ...
ഭൂതലം പുക്കുന്ന മുമ്പേ
ബാപ്പയും പിരിഞ്ഞു...
ബാലനായ് വരുന്ന കാലം
ഉമ്മയും പിരിഞ്ഞു...
ആരുമാരും
ഓമനിച്ചില്ലെങ്കിലും
വളര്‍ന്നു...
ആടലന്നില്‍ ആടു മേച്ചാ
കൊച്ചു മോന്‍ വളര്‍ന്നു...
ഓത്തുപള്ളീലോതിയില്ലാ
എങ്കിലുമാ ബാലന്‍...
ഓര്‍ത്തിടാതെ പോലുമൊറ്റ
കള്ളമോതിയില്ല...
നേരു മാത്രം ചൊന്നതാലേ
സത്യവാനാ ബാലന്‍
നേടി അല്‍ അമീനതെന്ന
ക്യാതി സത്യശീലന്‍...
Post a Comment