വസന്തം വന്നു ചേരുന്നു റബീഉൽ അവ്വലാകുന്നു | Vasantham Varunnu | Vasantham vannu cherunu | Lyrics & Vocal Sayyed Thwaha Thanagal Pookkottur
വസന്തം വന്നു ചേരുന്നു
റബീഉൽ അവ്വലാകുന്നു
പ്രപഞ്ചം പൂത്തു നിൽക്കുന്നു
ഹബീബിൻ മാസമാകുന്നു- (2)
ജഗത്തിൽ കോടി ഗോളങ്ങൾ
ഭൂമി നോക്കി നിൽക്കുന്നു
വിണ്ണിൽ നിന്നും മലക്കുകളാകെ
മണ്ണിൽ വന്ന് ചേരുന്നു - (2)
വിരിയാൻ പൂവുകൾ നന്നായ്
റബീഉം കാത്തു നിൽക്കുന്നു
റബീഉ വിരിഞ്ഞുവെന്നായാൽ
സുഗന്ധം പാരിൽ നിറയുന്നു
(വസന്തം)
مرحبا. مرحبا مرحبا يا نور عيني
مرحبا مرحبا مرحبا جد الحسين
مرحبا مرحبا مرحبا اهلا و سهلا
مرحبا مرحبا مرحبا يا خير داع
വെളിച്ചം തൂകിടാൻ നിറമുള്ളതെല്ലാം
വെമ്പൽ കൊള്ളുന്നു
പ്രകാശത്തിൻ്റെ മേലെ
പ്രകാശമായവരെ കൊതിക്കുന്നു (2)
മനസ്സും മണ്ണുമൊന്നാകെ
സ്വലാത്തിൽ ലങ്കിമറിയുന്നു
മദ്ഹിന് പൊലിമ നൽകാനായ്
ത്വരങ്ങൾ സജ്ജമാകുന്നു
(വസന്തം)
انت شمس انت بدر انت نور فوق نور
انت إكسير و عال انت مصباح الصدور
റബീഇൻ ആളുകൾ ഈ
ഭൂമി ലോകം സ്വർഗ്ഗമാക്കുന്നു
മനുഷ്യകമിൽ വസന്തം
സ്നേഹപ്പെയ്ത്തിൽ വേദിയാകുന്നു -(2)
മനുഷ്യൻ പാർക്കും ഭൂമികയിൽ
മദീന പ്രമേയമാകുന്നു
പ്രകൃതിയിൽ ജീവജാലങ്ങൾ
പ്രകീർത്തന കടല് തീർക്കുന്നു
مرحبا........
(വസന്തം)
Post a Comment