ഇശ്ഖിൻ അക്ഷര വരികളിലഖിലം | Ishqin Akshara | Song Lyrics | Fadhil Moodal | Baneesh Edappal | Rashid Calicut

 




ഇശ്ഖിൻ അക്ഷര വരികളിലഖിലം

റസൂലള്ളാഹ്...

ഇശലിൻ സാഗര തീരമിലുതിരും

ഹബീബള്ളാഹ്...(2)

ഉടയോൻ തന്ന പൊരുളിൽ

ഉണരും ലോകമേതും

തമസിൻ മുക വഴികൾ

തെളിയും നൂറിനൊളിവിൽ...(2)

സ്നേഹങ്ങളറിയും സയ്യിദീ...


  (ഇശ്ഖിൻ...)


പ്രാണൻ പകുത്തു നൽകിടുമോ...

പകരം സുവർഗ്ഗമണയാൻ

പ്രണയം ഹബീബിലായ് ചൊല്ലുമോ...

ഹൃദയം സുഗന്ധമറിയാൻ...(2)

നോവുകൾ നിറയുന്നൊരുകാലം...

പ്രതിവിധി നബിയാണോർക്കേണം

നേരുകൾ പരതുന്നൊരു ലോകം...

തിരുഗുരു ചരിതം അറിയേണം...

തിരയൂആ മൊഴികൾ

അണയൂ ആ സവിതം...(2)

മെഹമൂദരെ പരിപൂർണ്ണരെ ശുഭനാളമെ

സല്ലള്ളാഹു അലാ മുഹമ്മദ്...

സല്ലള്ളാഹു അലൈഹിവസല്ലം...(2)


  (ഇശ്ഖിൻ...)

 

പതിവായ് റസൂലെ ഓർത്തിടുമോ...

കരളിൻ ചേറു മാറ്റാൻ

പലതായ് നശീദ ഓതിടുമോ...

കഥനം ദൂരെയാക്കാൻ...(2)

ആദരം പറയു മതി നൂറിൽ

സകലതും വാഴ്ത്തുന്നൊരു വാൾവിൽ...

ആശ്രയം അഹദിൻ പ്രിയ റൂഹിൽ...

സബ് വതും അണയുന്നാ ബാബിൽ....

മഹിതം ആ ഹാദി...

നിറയെ ആ ജ്യോതി...(2)

മെഹമൂദരെ പരിപൂർണ്ണരെ ശുഭനാളമെ

സല്ലള്ളാഹു അലാ മുഹമ്മദ്...

സല്ലള്ളാഹു അലൈഹിവസല്ലം...(2)