ദരിതമാലെ തളർന്നു ഞങ്ങൾ | Durithamale Thalarnnu Njangal | Devotional Song Lyrics | Thwaha Thangal

 

ദുരിതമാലെ തളർന്നു ഞങ്ങൾ...

ദിനവും നിന്നിൽ കേഴുന്നു...

കഷ്ടതയാലെ തുടച്ചു നീക്കി

കുളിർമയേകാൻ തേടുന്നു...

യാ റഹീമേ യാ അള്ളാഹ്...

യാ കരീമേ യാ സുബ്ഹാൻ...(2)


  (ദുരിതമാലെ തളർന്നു...)


കുളിർമ തഴുകും മാരുതനെന്റെ

റബ്ബ് നൽകിയ നിധിയാണ്...

പകലിൻ ചൂടിന് ശമനമേതാകാൻ

രാത്രി ഒരുക്കിയത് അവനാണ്...(2)

യാ റഹീമേ യാ അള്ളാഹ്...

യാ കരീമേ യാ സുബ്ഹാൻ...(2)


  (ദുരിതമാലെ തളർന്നു...)


നീലാകാശവും നീലക്കടലും

നിൻ ഖുദ്റത്തിൻ ഒളിവാണ്...

നീറി പുകയും മനസ്സുകളെല്ലാം

നിന്നിലലിയാൻ കൊതിയാണ്...(2)

യാ റഹീമേ യാ അള്ളാഹ്...

യാ കരീമേ യാ സുബ്ഹാൻ...(2)