രാവിൻ പൂങ്കുടിലിൽ | Ravin Poonkudilil | Song Lyrics | Rashid Calicut | Khaja Husain Wayanad & Team

 


രാവിൻ പൂങ്കുടിലിൽ...
മിഴിവാർക്കും കൂരിരുളിൽ...
നോവിൻ രാമഴയിൽ...
കനലുരുകുന്നൊരുമോഹം...
എൻ തിരുനബിയോട് സ്‌നേഹം...
കണ്ണിമകൾ നിറയും രാഗം...
തൂവെണ്ണിലവാർന്ന നൂറിൽ...
ഒരു പാട്ടിന്നപദാനം...
കൊതിയാലേ പെയ്തൊരു
മഴയാലേ...
നനവാകും മൺതരിയജബാലേ..
(രാവിൻ പൂങ്കുടിലിൽ...)
ആനന്ദ ഗീതങ്ങൾ
കേൾക്കുന്നുവോ...
കരളാകെ കുളിരുന്നുവോ...(2)
പാടുന്നിശലായിരം
തേടുന്നിരവായിരം
കണ്ണിൽ കാണാതെ കാണുന്ന
കനവായിരം...
മുത്തിൻ മരുഭൂമിയിൽ
ഇഷ്‌ഖിൻ പറുദീസയിൽ
ചെന്ന് ചേരുന്ന നാളിന്റെ
കടലാരവം...
ആ വഴിയിൽ വിടരും പൂവിൽ...
ഈ വരിയിൽ നിറയും നോവിൽ...
എൻ കഥയും ഖൽബിൻ വ്യഥയും
നറു തേനായ് ഉതിരാറായ്...
കൊതിയാലേ... പെയ്തൊരു
മഴയാലേ...
നനവാകും മൺതരിയജബാലേ...
(രാവിൻ പൂങ്കുടിലിൽ...)
ദൂരേ മദീനത്തെ മന്താരമേ...
തണുവോലും പൂന്തെന്നലെ...(2)
ഒരുനാളാ പൂവനം മഴവിൽ
പൂങ്കാവനം...
മുന്നിൽ റൗള ഷെരീഫിന്റെ
മിസ്കിൻ മണം...
കൊതിയാലീ കൺത്തടം
തിരയും ത്വഹാ മുഖം...
നിറയും മിഴിനീരിനറിയുന്ന
മദ്ഹിൻ സുഖം...
അതിമോഹം എഴുതും വരികൾ
അകമേ അനുരാഗക്കലകൾ...
മുഹബ്ബത്ത് മുഹമ്മദ്‌
നബിയിൽ
ഖുദ്റത്തിൻ മിസ്ബാഹിൽ...
raavin poonkuTilil...
mizhivaarkkum koorirulil...
novin raamazhayil...
kanalurukunnorumoham...
en thirunabiyoTu s‌neham...
kannimakal nirayum raagam...
thoovennilavaarnna nooril...
oru paaTTinnapadaanam...
kothiyaale peythoru mazhayaale...
nanavaakum manthariyajabaale..
(raavin poonkuTilil...)
aananda geethangal kelkkunnuvo...
karalaake kulirunnuvo...(2)
paaTunnishalaayiram theTunniravaayiram
kannil kaanaathe kaanunna kanavaayiram...
mutthin marubhoomiyil ish‌khin parudeesayil
chennu cherunna naalinte kaTalaaravam...
aa vazhiyil viTarum poovil...
ee variyil nirayum novil...
en kathayum khalbin vyathayum
naru thenaayu uthiraaraayu...
kothiyaale... peythoru mazhayaale...
nanavaakum manthariyajabaale...
(raavin poonkuTilil...)
doore madeenatthe manthaarame...
thanuvolum poonthennale...(2)
orunaalaa poovanam mazhavil poonkaavanam...
munnil raula shereephinte miskin manam...
kothiyaalee kantthaTam
thirayum thvahaa mukham...
nirayum mizhineerinariyunna madhin sukham...
athimoham ezhuthum varikal
akame anuraagakkalakal...
muhabbatthu muhammad‌ nabiyil
khudratthin misbaahil...