പൊൻമുണ്ടം ദഫ് ഗാനം വരികളോട് കൂടെ | Ponmundam Duff Song Lyrics 2019-2020 | Rafi Hazrath

 


സമ്പൂജ്യമേ....
ശുക്റൻ ബി ഹംദിൻ അബ്‌ദദീ...
മദ്ഹാദരപൂ അധിപതി...
മഹമൂദ് മുത്തിൻ
ചരിതമോതാം...
സാഫല്യമേ...
തുടങ്ങാമൊരിഷ്ഖിൻ മഞ്ജരി...
ഒടുങ്ങാത്ത മധുരിത
നീർജരി...
ആനന്ദ ദഫിൻ വിരലു
ചേർക്കാം...
അഭിവാദ്യ പരിമള മഴയിതിൽ
പൊഴിയുന്നതിൽ ചേർന്നു
നനഞ്ഞ്
അഭിമാനത്തോടെ സദസ്സിന്
നന്മകൾ നേരുകയായ്
അഹ്ദാര പതിയതിൽ
അംലാക്കാനന്ദ മജ്‌ലിസിൽ
വെത്ത്
അദബോടെ സ്വലാത്ത്
സലാമിന്നാദരവോതുകയായ്
നബി യാ റസൂലള്ളാ...
ഗുരു ഹാദി നൂറുള്ളാ...(2)
ഹിദായത്തിൻ ദീപമേ...
ഹിതം രാജ ഭാവമേ...
പരം പൊരുൾ രൂപമേ...
ചിരം ജീവ നാളമേ...
ഹറം രണ്ടിലധിപർ മുർത്തളാ...
കരം തന്ന് പോറ്റും
മുജ്തബാ...
ഓ..... വരം നൽകും പരൻ
സ്നേഹാദരർ ത്വാഹ യാനബീ...
ശിരം താജ് നുബുവ്വത്തിൻ
അരുൾ കേട്ട സാരഥീ...
മദീനത്തെ മലർ തോപ്പിൽ
അധിപതി അതൃപ്പത്തിൽ
അലംകൃത സവിധത്തിൽ...
ഹിദായത്തിൻ ദീപമേ..
ഹിതം രാജ ഭാവമേ...
പരം പൊരുൾ രൂപമേ...
ചിരം ജീവ നാളമേ...
തിഹാമിന്റെ മകൻ വന്നു
വിദാഹിന്റെ അടുത്ത്...
സലാമിന്റെ മതം തന്നു
മഹാ ത്യാഗം സഹിത്ത്...
അഭിമാന പുരുഷരെ
മദീനക്കാർ വിളിത്ത്...
അഭയമാ നഗരിയിൽ
അവരന്ന് കൊടുത്ത്
വന്നു... നബി വന്നു....
ഹൃദയങ്ങൾ ജ്വലിച്ച്
സലാമുവരിച്ച്
നബിത്വാഹാ നൂറുള്ളാ അരുൾ
സ്വല്ലള്ളാ...
ഹുജ്ജത്താകെ... ഹാജത്താകെ...
മൊഞ്ചുടെ നാളിൽ ളർബാകെ...
കഥ ചെപ്പിടെ റാവി
ചൊക്കുടെ പൂവി
അപ്പൾ നടപ് സുഖലാകെ...
സുകളൊട് മടവികൾ
എളുന്തിട്ടാരോ...
ശുജഹോരെ മുന മങ്ക
അളുന്തിട്ടാരോ...
പൊട്ടി അടിയുടെ കിട്ടി
ഉടലിടം പൊട്ടി
പ്രതിഫലം ചിരി വിടന്താരോ...
അജബുടെ നിജമതു
തിരുത്തിടാൻ ഉടനടി അടവിയെ
വിളിത്തിടെ സബബൊണ്ടു
വിരുത്തിടാൻ...(2)
അപ്പൾ ചോടി... ആശി...
മടവിയാൾ ഉരപ്പെടയ്
കേപ്പിൻ ഹാജാ...
മമയിതു നിമിഷമേ കിടന്തുടെ
രാജാ...
രാസാ എനത് ഖിസാസും ചെറുതേ...
കാലാകാലമിൽ വാകും ഉമതേ...(2)
ഉമക്കനന്തടം പെരും
ഖിസാസതി
അളവരത്തിരയായ്...
അളവരത്തിരയായ്...
ആദി ചന്തിര ജ്യോതി
തരും മദീന സുന്ദര വേദി...
തണി പാകി തണലേകാനായി...
തിരു ഗുരു ഹാദീ...
തരിമ്പുമില്ലിനി ആദി...
ഇനി പെരിയവൻ തരും നീതി...
തുതി പാടി... കൊതി നേടാനായി...
പതികനിതോതി
നബി ദൂതരെ തേടി...
നിറമനസാകെയും കൂടി
ദൂതരെ തേടി...
നിറമനസാകെയും കൂടി....
ജന്നത്തൊളി മിന്നുന്നൊരു
സുന്നത്തിലുണർന്നോർക്കിനി
വന്നെത്തെണമിന്നിവിടെ
പാർക്കാനായി...
സത്യത്തെളി മുറ്റത്തിനി
ചെന്നെത്തണ മെന്നത്തതു
ശുദ്ധപ്പതി മക്കത്തെ
സുൽത്താനായി...
അകമേറെ മുറാദാണെ
അനുരാഗ ഇബാദാണെ...(2)
അതിനാലെ അപദാനം
ചൊരിയുകയാണെ...
കണ്ണിലാ വദനം കുളിരഴകായ്
തെളിയവേ
മുന്നിൽ പടർന്നാ
മിസ്‌ക്കിൻ സുഗന്ധം...
മണ്ണിൽ വിടർന്നാ ഇശ്ഖിൻ
വസന്തം ഭാഗ്യപ്പോരുളല്ലേ...
ഇഹപര സബീല്... ഇവരിലെ
വസീല്...(2)
ഇതളിടുമിശൽ മീട്ടിടാം
കരളിലെ താപം മാറ്റിടാൻ സാര
സുറൂറേ...
മദ്ഹിത നേരുമരികെ...
താരപ്രഭാവേ... കനവില്
വേണമരികേ...
മണ്ണിലും വിണ്ണിലും
മഹിമ പെരുത്തുള്ളാ റസൂലേ...
കണ്ണിലും ഖൽബിലും
കുളിര് നിറഞ്ഞുള്ള ഹബീബേ...
അഹദവനരുൾ നാമം
അധിപതി ഉദി താരം...
അർവാഹും അലങ്കാരം
അർഷിലും മുകൾ ഭാവം...
നീട്ടും കരൾ പൊട്ടും
അടങ്ങില്ലാ ആ
മദ്ഹുകളൊട്ടും...(2)
മുന്തും ഹബീബാ...
പൊലിവേകും റസൂലാ...(2)
അഴകിന്റെ വർണ്ണങ്ങൾ
ചേർന്നിതാ അദബോടെ
നീട്ടുന്നിതാ...
അഹദിന്റെ നൂറിന്റെ ഇശൽ
പാടി ആനന്ദമേകുന്നിതാ...
ആലങ്ങളൊന്നായി
വാഴ്ത്തിയിതാ
ആരംഭം കൂടുന്നിതാ...(2)
ഇലൽ ഹഖ് മൗലാ... ഇമാമുൽ
മുഅല്ലാ...
ഹൃദയത്തിൽ ജ്വാലാ...
ഹയാത്തുൽ വസീലാ...
ജയം നേടി ലോകത്ത്... ആ....
ഹറം മക്ക ദേശത്ത്
കടന്നെത്തും നേരമിൽ
ജനമാകെ ആദരം തിരു സവിധം...
ഗുണ നാഥരിൽ ശിരം ധന സഹിതം
ഫത്ത്ഹായി ലോകമാകെ റബ്ബിൻ
ജാഹിആയിതാ...
ഗുരുഹിതം പുലരും മധു വിധം
ബദറും ഉഹ്ദിലും വിജയ
ദീപമേന്തിയെ...
ജഹലബുൽ ഹക്കമുൽ അഹ്ബബുൽ
ഫതമും
ശിരമൊടിഞ്ഞുപോയ് ദൂതർ
മുമ്പിലെ...
തിരുപ്രഭയിൽ ഒളി
നിറന്തുള്ള നൂറേ
തിരുമുമ്പിലായ് ജനം
വാഴ്ത്തിയ ഹുബ്ബ്...
ചമർക്കളമിലെ പുലിയുഗ മലർ
നബിയേ....
പരിവാരമായ് ചമർകാദ
മുത്ത്‌ ചുടർ...
പടപട ധ്വനി അടര് പടരും ഹറം
നാട്ടിലാകെ ജനം ഓടി തേടി
ഭയം...
അടവെയകല അരുവി മധുരതരം
കരുണ സരണി തണലരുളിടു മയനം
വരണനിപുണ കരമതിലൊരു ശയനം
ചരിതമിലിതു വരെ നയന്തിട
ശരണം...
മൗല മൗല മേരെ
മൗല മൗല മേരെ മൗലാ....
മൗല മൗല മേരെ
മൗല മൗല മേരെ മൗലാ....(2)
യാസീൻ നബി ഖാത്തിം നബി...
ത്വാസിം നബി കാമിൽ നബി...(9)
ത്വാഹാ...