കരളിന്റെ കരളായ ത്വാഹാ റസൂലോടെൻ കദനങ്ങൾ ചൊല്ലീടാം / Sahla VK / Baith / Karalinte karala thwaha rasooloden s

 


🌹 *കരളിന്റെ കരളായ* 🌹
🌹واها للقبة الخضراء قبة سيد الكونين
أفضـل- قـــــــرة العينين..🌹
കരളിന്റെ കരളായ ത്വാഹാ റസൂലോടെൻ കദനങ്ങൾ ചൊല്ലീടാം ...കരയുന്ന- ഖൽബിന്റെ വ്യഥ ചൊല്ലി കണ്ണീരിൻ കഥ ചൊല്ലി കനിവിനായ് തേടീടാം ..❤
 
🌹واها للقبة الخضراء قبة سيد الكونين
أفضـل- قـــــــرة العينين..🌹
കണ്ണാലെ കണ്ടില്ല കാതാലെ കേട്ടില്ലാ 
കാലം പിറന്നില്ല ..പാപീയിവൻ 
പൂമുത്ത് വാഴും മദീനാ മലർവനിയിൽ ഒരു വട്ടം ചെന്നില്ല ..❤

🌹واها للقبة الخضراء قبة سيد الكونين
أفضـل- قـــــــرة العينين🌹

തിരുനൂറെ കണ്ടോരെ കാണുമ്പോൾ കരളുള്ളിൽ പിടയുന്നൊരു നോവാണ് ..ഹബീബോരേ-
കാണാനായ് മധുവൂറും സ്വലവാത്തിൻ മന്ത്രത്താൽ കാത്തുകിടപ്പാണ് ..❤

🌹واها للقبة الخضراء قبةسيد الكونين
أفضـل- قـــــــرة العينين..🌹
ഇൽമില്ല അമലില്ല ഇശ്‌ഖെന്തെന്നറിയില്ല 
പാവം ഫഖീറാണ് ..തിരുമുമ്പിൽ -
കാണിക്ക വെക്കാനായ് ഒരു തുള്ളി കണ്ണീരിൻ നനവല്ലാതെന്താണ് ..❤

🌹واها للقبة الخضراء قبة سيد الكونين
أفضـل- قـــــــرة العينين..🌹
കണ്ണീരിൻ കടലാഴം തുഴയില്ലാ തോണി ഞാൻ കനിവിന്റെ കര കാട്ടണേ ..നബിയോരേ -
പാപത്തിന്നിരുളാലേ ദിശയറിയാ പഥികന്ന് 
വഴികാട്ടും നൂറാവണേ..❤
🌹واها للقبة الخضراء قبة سيد الكونين
أفضـل- قـــــــرة العينين🌹

മദ്ഹെഴുതി തിരുനൂറെ കാണാനീ പാപി ബൂസ്വൂരി ഇമാമല്ല ..മധുവൂറും-
സ്വരമാലാ മദ്ഹൊന്ന് പാടിക്കുളിർപ്പിക്കാൻ
ഒളിവർ ബിലാലുമല്ല .... 

🌹واها للقبة الخضراء قبةسيد الكونين
أفضـل- قـــــــرة العينين..🌹
മദ്ഹിന്റെ വരികോർത്ത് മിഴിനീരിൻ പുഴതീർത്ത് രാവിൽ ഉറങ്ങുമ്പോൾ ..
ഒരുവട്ടം- കനവിന്റെ തീരത്തൊന്നണയില്ലേ മുമ്പെന്നെ മരണം വിളിക്കുമ്പോൾ ...❤

🌹واها للقبة الخضراء قبة سيد الكونين
أفضـل- قـــــــرة العينين🌹
കണ്ണോട് കണ്ണൊന്ന് കണ്ടിട്ടടയേണം മെഹബൂബേ മിഴി രണ്ട് ..ആ കണ്ണാലെ-
ഖബറുള്ളിൽ ചെല്ലുമ്പോൾ ഇരുളെന്നെ മൂടില്ല കണ്ണിൽ ആ നൂറുണ്ട് ... ❤