ഇതാണ് സൗഹൃദം 2 | സൗഹാർദക്കൂട്ടിൻ | Ithan Souhrdam 2 | Souharda kootin | Friendship Songs Lyrics | Rahoof Azhari | Suhail Faizy | Suhail Mylatty
സൗഹാർദക്കൂട്ടിൻ സ്നേഹത്തിൻ പാട്ട്....
സൗരഭ്യപ്പൂവിൽ തേൻ നുകരും കൂട്ട്....(2)
ആശ്വാസം ജീവിതവഴികളിലീ സൗഹൃദവലയം...
ആത്മാർത്ഥതയില്ലാ സ്നേഹം നൽകും വിഘാതം...
പ്രണയങ്ങൾ വഴി മാറ്റിടുമീ ചങ്ങാതിക്കൂട്ടം.....
നേരിന്റെ പക്ഷത്തെന്നും ഈ കൂട്ടത്തെ കാണാം..
നെറികേടിൻ പാതകളകലും സന്താപങ്ങൾ നീക്കാം...(2)
ആക്ഷേപങ്ങൾ കൊണ്ട് തകരില്ലയിവര്...
അപഹാസ്യ വാക്കുകളിൽ തളരില്ലയിവര്...(2)
തോളോട് തോൾ ചേർന്ന്...
തോരാത്ത കണ്ണീര്
തുടച്ചിടുമീ സൗഹൃദം സുന്ദരം....
തീരാത്തൊരു ആനന്ദം ഒന്നായ് നമ്മൾ ചേർന്നാൽ...
വീഴാത്തൊരു കാല്പാദം താങ്ങായ് ഇവരോ നിന്നാൽ...(2)
ഒളിയമ്പുകളോ ഏൽക്കില്ല ഇക്കൂട്ടങ്ങൾക്ക്...
ഒരുമകളെന്നും പിരിയില്ല ഈ മിത്രങ്ങൾക്ക്...(2)
നാഥാ നിൻ പാതയില്...
നാളേക്കൊരു നൽ തണല്...
അരുളീടണം അമിഗോസിൻ കൂട്ടമില്...
Album : Ithan Souhrdam 2
Song : Souharda kootin
Lyrics : Suhail Sa'adi Mylatty
Post a Comment