എന്റെ ശൈഖുന മടവൂർ | Ente Shaikhuna Madavoor | CM Madavoor Song Lyrics | Fadhil Moodal | Muflih Panakkad |

 



എന്റെ ശൈഖുന മടവൂർ | Ente Shaikhuna Madavoor | CM Madavoor Song Lyrics | Fadhil Moodal | Muflih Panakkad | Ummu Yaseen


 ജമാലു മേലെ കമാലു നൽകി ജഗന്നിയന്താവ്...
ജനിച്ച നാളേ ജയിച്ച വലിയായ്  ശൈഖുന മടവൂര്...
എന്റെ ശൈഖുന മടവൂര്...(2)


ചരാചാരങ്ങൾക്കഖിലം  സബബായുദിച്ച  മഹബൂബിൽ...
ചെറുപ്പ കാലം മുതൽക്ക്  തന്നെ ലയിച്ച മഅശൂഖ്...
എന്റെ ശൈഖുന മടവൂര്...(2)
പിതാവ് മാഹിൻ കോയ  മുസ്ലിയാർ ഇറങ്ങി ഹജ്ജിന്നു...
കിനാവ് കണ്ടു ഹറം ശരീഫിൽ വലീയ് ജനിച്ചെന്ന്..
ഒരു പൂമകൻ പിറന്നെന്ന്...
എന്റെ ശൈഖുന മടവൂര്...(2)
മുഖത്തു ലെങ്കും മഹത്വമൊത്തിരിയറിഞ്ഞു  മാതാവ്...
മുഹബ്ബത്തിന്റെ മനാമിലെല്ലാം   പെരുത്ത അസ്റാറ്....
എന്റെ ശൈഖുനാ മടവൂര്...(2)

(ജമാലു മേലെ...)

ഇഷ്‌ഖിലൂറും  ഇൽമ് തേടി  നടന്ന കുഞ്ഞിന്റെ...
ഇബാദത്തിന്റ ലഹരി കണ്ടു പകച്ചു മാളോര്...
എന്റെ ശൈഖുന മടവൂര്...(2)
ഇരവ് പകലിട വിടാതെയുള്ള  പരിശ്രമത്താലേ...
ത്വരീഖത്തിന്റെ പാൽ സമുദ്രം കടന്നു മുഷ്ത്താഖ്...
എന്റെ ശൈഖുന മടവൂര്...(2)
വിലായത്തിന്റെ വിശേഷണങ്ങൾ  അധികരിച്ചപ്പോൾ...
കറാമത്തിന്റെ കനത്ത കനകം കരസ്ഥമായോര്...
എന്റെ ശൈഖുന മടവൂര്...(2)

(ജമാലു മേലെ...)

ആകുലതയിൽ അലഞ്ഞു തിരിയും അഗതികൾക്കെല്ലാം...
അഭയമേകാൻ ആയുഷ് കാലം ഉഴിഞ്ഞു വെച്ചോര്...
എന്റെ സിഎം മടവൂര്...(2)
ചരിത്രമല്പം  മറിച്ചിടുമ്പോൾ   തരിച്ചു നിൽക്കുന്നു...
ഇന്ന് ജഗം മുഴുക്കെ മഹത്വമോതാൻ കൊതിച്ചിരിക്കുന്നു...
ജനമതിൽ ലയിച്ചിരിക്കുന്നു...
അജബിൽ മിഴിച്ചിരിക്കുന്നു...

(ജമാലു മേലെ...)

Album : Ente Shaikhuna Madavoor
Song : Jamalu Mele Kamalu Nalki
Lyrics : Ummu Yaseen
Singers : Abdulla Fadhil Moodal
                 Muflih Panakkad