അബവാഇൻ ദേശത്ത് ആമിനാ ബീവി | Abavain Deshath | Song Lyrics | Khaja Husain Wayanad | PH Abdulla Master
അബവാഇൻ ദേശത്ത് ആമിനാ ബീവി...
അന്ത്യ സമയത്ത് അവരന്ന് തേങ്ങി...(2)
ആരോരുമില്ലാത്തീ പൈതലിനെ...
ആരാര് തുണയേകും തമ്പുരാനേ...(2)
ഉപ്പാ ഉപ്പാ എന്നൊന്ന് വിളിക്കാൻ...
ഉടനെ അടക്കിപ്പിടിച്ചു കരയാൻ...(2)
ഉടയവൻ നൽകിയ ഉമ്മയും പോയോ...
പാവം ഈ ബാലൻ അനാഥനായി തീർന്നോ...(2)
എട്ടും പൊട്ടും തിരിയാത്ത പൈതൽ....
എവിടെയുമാശ്രയം കാണാത്ത തെന്നൽ...(2)
എല്ലാം വിധിച്ചുള്ള നാഥാ നീ കണ്ടോ...
ഏറെ പ്രയാസമീ വാക്കുകൾ കേട്ടോ...(2)
കുഞ്ഞിക്കുരുന്നിനെ നിന്നിൽ തന്നോട്ടെ...
കാരുണ്യത്തിൻ തീരം തേടി ഞാൻ പോട്ടെ...(2)
കണ്ണീരിൽ ചാലിച്ച മുത്തം നൽകട്ടെ...
കദന കഥകൾ ഞാൻ ഇവിടെ വെച്ചോട്ടെ...(2)
Song : Abavain Deshath
Lyrics : PH Abdulla Master
Singer : Khaja Husain Wayanad
Post a Comment