സയ്യിദുൽ കൗനൈൻ | ജിന്നിനും ഇൻസിനും | Sayyidul Kounain | Jinninum Insinum | Madh Song Lyrics | Baneesh Edappal | Muflih Panakkad | Shenin Maravanchery | Razi Chulliyode
ജിന്നിനും ഇൻസിനും സയ്യിദരായൊരു താജരില്ലെ മദീനത്ത്.
അടിമയും ഉടമയും സമമാണെന്ന വിമോചനമാലെ ഹിദായത്ത്
ആദമിനും മുമ്പാദ്യമുദിത്ത ജ്യോതിയല്ലെ റസൂൽ മുത്ത്
ഹാശിം വംശ ഖുറൈശി മലര് വിരിഞ്ഞത് പുണ്യ മക്കത്ത്...
വിരിഞ്ഞത് പുണ്യ മക്കത്ത്...
മക്കത്തെ...
ജബലും ജമലും ശജറും ഹജറും
ജബലും ജമലും ശജറും ഹജറും
മർഹബ പാടിയ ഫജ്റല്ലെ (3)
മശ് രിഖും മഗ് രിബും വിളങ്കിടും നാമം
മഹിയകിലം തിരു മുന്നിൽ പ്രണാമം (2)
(ജിന്നിനും ഇൻസിനും)
............................................
കദനമറിഞ്ഞൊരു നേരം തിരു കൺകൾ തുളുമ്പിയ സമയം
ത്വാഇഫ് ജനതയിൽ ജബലുമായ് വന്ന
ജിബ് രീലിനോടന്ന് (ത്വാഹ വിലങ്ങിയ സാരം) (2)
കലപില പോരും പലവിധ സിഹ്റും
ഹസദും ഫസാദുമായ് കൊല വിളി കൂട്ടും -2
നേരം ഓർക്കാറുണ്ടോ - നിങ്ങൾ
തങ്ങൾ താണ്ടിയ ത്യാഗം -
തിരു തിങ്കൾ തന്നൊരു സഹനം
അവരുടെ (ഉമ്മത്തെന്ന വിചാരം) (2)
(ജിന്നിനും ഇൻസിനും)
ധൂർത്ത് നിറഞ്ഞൊരു ആലം
ദുര മൂത്ത് രസിക്കും കാലം (2)
അടിപൊളി വിരുന്നിൽ
എരിപൊരി വിഭവം
നോവേതുമില്ലാ
(നീട്ടിയെറിഞ്ഞിടും നേരം (2)
ഒരു ഉരി അരിയും
ഒരു ജോഡി തരവും
പല കോടി മോഹങ്ങൾ
പെരുകുന്ന കടവും (2)
നീറും പരിശകളുണ്ടേ ചുറ്റും
നമ്മൾ കാണാറില്ലെ
അവരെ ഊട്ടാറുണ്ടോ കേട്ടോ
(അയൽക്കാരൂട്ടിയ വചനം (2)
(ജിന്നിനും ഇൻസിനും)
................ ..................
പിറന്നു വീണത് പെണ്ണ് എങ്കിൽ
പതിച്ചു മേലെ മണ്ണ്
(2)
കരുണ നിറച്ച് കഴുകി തുടച്ച്
താരങ്ങളാക്കി (മാറ്റിയെടുത്ത ചരിതം (2)
പിറക്കും മുമ്പേ
കുഞ്ഞിനെ കൊല്ലും
മേനി നടിച്ച്
പുളകം കൊള്ളും (2)
ക്രൂരരെ കേട്ടിട്ടുണ്ടോ മുത്തിൻ നവോത്ഥാനത്തിൻ കഥകൾ
നേരിൻ
സമത്വമതേകിയ വീഥി
(വിദാഇലെ
ആ തിരു മൊഴികൾ
(2)
(ജിന്നിനും ഇൻസിനും)
Album : Sayyidul Kounain
Song : Jinninum Insinum
Lyrics : Razi Chulliyode
Post a Comment