തിരുനാമപ്പുകൾ | അഖില ചരാചര പരിപാലകനാം | Thirunamappukal | Akhila Charachara | Madh Song Lyrics | Thwaha Thangal Pookkottur

 


Thirunamappukal | തിരുനാമപ്പുകൾ | Akhila Charachara | അഖില ചരാചര പരിപാലകനാം | Madh Song Lyrics | Thwaha Thangal Pookkottur


thirunamappukal





 അഖില ചരാചര പരിപാലകനാം

അഹദായവനുണ്ടൊരു നാമം...(2)
എഴുതും കൂടെയൊരേയൊരുനാമം...(2)
ഏതാണാ പ്രിയ സഹനാമം...
എന്നമ്പിയ രാജ മധുര സുധം...


അർശിന് മീതെ ആദിയിലന്ന്
ആദം പിതാവ് കണ്ട പദം...
അവിടം നിറയും മാലാഖകളുടെ
അയ്നിന്നിടയിലെ വെൺകിരണം...(2)


ഹൂറുന്നിസാഇൻ ഹൃദയാന്തരമിൽ
നൂറ് പൊഴിക്കും തിരുനാമം...
നാലു കിതാബിലും എഴുതി ചേർത്തൊരു 
നാമമിതേറ്റം മഹനീയം...
അർശ് വഹിക്കും കാവൽ പടയുടെ
തിലകച്ചാർത്താണീ നാമം...
സ്വർഗാഡംബര മുത്തുക്കുടയിൽ 
മിന്നിത്തെളിയും  പൊന്നോളം... 


ഏഴാകാശക്കൊട്ടാരങ്ങളിലന്തപുരത്തിനലങ്കാരം...
അവിടമിലൊഴുകും അൻഹാറുകളുടെ 
അഴകലയായ്  മീമടയാളം...
സ്വർഗകവാടം സുരഭിതമാക്കും 
സുന്ദരലിപിയാണീ നാമം...
സിദ്റാ മുൻതഹ ശജറത്തിന്റെ
ഇലയിൽ കൊത്തിയ ശുഭനാമം...
പറുദീസ കളിലെ ത്വൂബച്ചെടിയുടെ
നറുമണമാണീ പൊന് നാമം...
ലൗഹിൽ ഖലമിൻ കമലദളം...
ഹൗളിൻ കൂബിലെ ചിത്രലയം...
ഇല്ലീൻ തോട്ടക്കൂടാരങ്ങൾക്ക് 
ഇരുവശമുണ്ടീ രാജപദം..
ഇസ്റാരാവിൽ മുത്ത്  ഹബീബിന്
ഇസ്സത്തേറ്റിയ സുവിശേഷം....
രാജ സുലയ്മാൻ  നബിയുടെ കയ്യിലെ
മോതിരമാണേ  ഈ നാമം....
ഖലീൽ ഇബ്രാഹിം കയ്പ്പട തന്നിൽ  
കനക പിയൂഷം ഈ നാമം...
മുൻകർ നകീറിന്റെ നാവിലെ  നാമം
അസ്രാഈലിന്റെ  ധവള പ്രകാശം...
നൂഹർ നബിയുടെ നൗക നയിക്കും തുഴയുടെ അഴകാണീ നാമം...
സ്വർഗ്ഗ ലിബാസിനു പൂർണത യേകും സ്വർണ മയൂരം  ഈ  നാമം....
ഹൂറുന്നിസാഇന്ന് അഴകൊളി യേറ്റും 
ഹർഷ  പ്രകാശം  ഈ നാമം...
തിരു ഹൗളിങ്കൽ നൂറു നിറയ്ക്കും
ദീപാവലിയാണീ നാമം
സ്വർഗീയ രാവുകളാനന്ദിക്കും 
സ്വര രാഗത്തിലുമാ ഗീതം...(2)
അർഹതയില്ലാ അമ്പിയരാജരെ
പേരൊഴുതാനൊരു പാപീ ഞാൻ...
പാപാധിക്യം  കൊണ്ടു  തപിക്കും
പാമരനായൊരു ദോഷീ ഞാൻ...
മഹ്ശറ നാളിലെ രക്ഷകരേ
മഗ്ഫിറതിന്നായ് തേടിടണേ...
മധുര മനോഹര നാമത്തിന്റെ 
മദ്ഹുകളാൽ തുണ നൽകിടണേ...


Album : Thirunamappukal
Song : Akhila Charachara Paripalakanam
Singer : Thwaha Thangal Pookkottur